കോട്ടയം : കോട്ടയത്തെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി സിറ്റിങ്ങ് എം പി തോമസ് ചാഴികാടനെ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി , സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നടത്തിയ പത്ര സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. സിറ്റിങ്ങ് എം പിയായ തോമസ് ചാഴികാടൻ തന്നെ തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. ബാങ്കിംഗ് രംഗത്ത് നിന്ന് പൊതുപ്രവർത്തന രംഗത്തിറങ്ങി കാൽനൂറ്റാണ്ടോളം ജനപ്രതിനിധിയായി തിളങ്ങിയ വ്യക്തിത്വമാണ് ശ്രീ തോമസ് ചാഴികാടന്റേത്. 1991ൽ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായിരുന്ന സഹോദരൻ ബാബു ചാഴികാടന്റെ ആകസ്മിക നിര്യാണത്തെത്തു ടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ശ്രീ. തോമസ് ചാഴികാടൻ പൊതു പ്രവർത്തന രംഗത്ത് കാലൂന്നുന്നത്.
കന്നിയങ്കത്തിൽ 1991ൽ ഏറ്റുമാനൂരിൽ നിന്ന് നിയമസഭയിലെത്തിയ ചാഴികാടൻ, പിന്നീട് 1996, 2001, 2006 തിരഞ്ഞെടുപ്പുകളിലും തുടർച്ചയായി വിജയക്കൊടി നാട്ടി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ച, കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ കൂടിയായ തോമസ് ചാഴികാടൻ, പാർലമെന്റിലെ സാമൂഹ്യ നീതി വകുപ്പിന്റെ സോഷ്യൽ ജസ്റ്റിസ് & എംപവർമെന്റ് കമ്മിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം, റെയിൽവേ കൺസൽറ്റേറ്റീവ് കമ്മിറ്റി അംഗം, ഊർജ വകുപ്പിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന സംസഥാന തല കമ്മിറ്റിയായ ദിശയിലെ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയമസഭാഗം എന്ന നിലയിൽ നിയമസഭാ പെറ്റിഷൻസ് കമ്മിറ്റി ചെയർമാൻ, പേപ്പേഴ്സ് ലെയിഡ് ഓൺ ടേബിൾ കമ്മിറ്റി ചെയർമാൻ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, കൃഷി, ജലസേചനം, വൈദ്യുതി വകുപ്പുകളുമായി ബന്ധപ്പെട്ട കമ്മിറ്റികൾ, നെൽവയൽ നീർത്തട സംരക്ഷണ ബിൽ സെലക്ട് കമ്മിറ്റിയംഗം, കേരളാ നിയമസഭയുടെ പാനൽ ഓഫ് ചെയർമാൻ അംഗം, കേരളാ കോൺഗ്രസ് എം പാർലമെൻററി പാർട്ടി ചീഫ് വിപ്പ് എന്നി നിലകളിലും ഊർജസ്വലമായ പൊതുപ്രവർത്തന പാരമ്പര്യവും ചാഴികാടനുണ്ട്. മഹാത്മാഗാന്ധി സർവകലാശാല സെനറ്റംഗം, കാർഷിക സർവകലാശാല ജനറൽ കൗൺസിലംഗം, ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ്, ആർച്ച് ബിഷപ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി, ബാബു ചാഴികാടൻ ഫൗണ്ടേഷൻ ചെയർമാൻ എന്നീ നിലകളിലും സംശുദ്ധമായ പൊതുജീവിതത്തിനുടമയാണ് തോമസ് ചാഴികാടൻ.
കേരളാ കോൺഗ്രസ് എം ഉന്നതാധികാര സമിതിയംഗം, ജനറൽ സെക്രട്ടറി, പാർലമെൻററി പാർട്ടി ഡെപ്യൂട്ടി ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. കോട്ടയം ജില്ലയിലെ വെളിയന്നൂരിൽ ജനിച്ച തോമസ് ചാഴികാടൻ, അരീക്കര സെൻറ് റോക്കീസ് സ്കൂൾ, വെളിയന്നൂർ വന്ദേമാതരം സ്കൂൾ, ഉഴവൂർ ഔർ ലേഡി ഓഫ് ലൂർദ്സ് സ്കൂൾ, എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഉഴവൂർ സെന്റ് സ്റ്റീഫൻസ്, കുറവലങ്ങാട് ദേവമാതാ കോളേജുകളിൽ നിന്ന് പ്രീഡിഗ്രിയും ബിരുദവും നേടി തുടർന്ന് ചാർട്ടേർഡ് അക്കൗണ്ടന്റായി. ഓഫീസറായി ജയിച്ച് ന്യൂ ബാങ്ക് ഓഫ് ഇന്ത്യയിൽ ചേർന്ന ചാഴികാടൻ (നിലവിലെ പഞ്ചാബ് നാഷണൽ ബാങ്ക്) മാനേജരായിരിക്കെയാണ് പൊതുരംഗത്തിറങ്ങിയത്. അഡിഷണൽ ചീഫ് ടൗൺ പ്ലാനറായി വിരമിച്ച ആൻ ജേക്കബ് ആണ് ഭാര്യ.