ഡി ഐ ജി യായി സ്ഥാനക്കയറ്റം; ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനി ഐപിഎസിനു സേനയുടെ ഹൃദ്യമായ യാത്രയയപ്പ്

പത്തനംതിട്ട :  ജില്ലാ പോലീസ് മേധാവിയ്ക്ക് ജില്ലയിലെ പോലീസ് സേന ഹൃദ്യമായ യാത്രയയപ്പ് നൽകി.  ഡി ഐ ജി ആയി യാണ് ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനി  ഐപിഎസിനു സ്ഥാനക്കയറ്റം ലഭിച്ചത് . 1996 ൽ ശ്രീലേഖ IPS ന് ശേഷമുള്ള രണ്ടാമത്തെ ജില്ലാ പോലീസ് മേധാവിയാണ് നിശാന്തിനി. ഓമല്ലൂർ ദർശന ഓഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന ചടങ്ങിൽ ജില്ലാ പോലീസ് ആസ്ഥാനത്തെ വിവിധ യൂണിറ്റ് മേധാവികൾ ഉൾപ്പെടെയുള്ള പോലീസുദ്യോഗസ്ഥർ, ജില്ലാ പോലീസ് ഓഫീസ് ജീവനക്കാർ, എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. അഡിഷണൽ എസ് പി എൻ രാജൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ  ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ സുധാകരൻ പിള്ള സ്വാഗതം പറഞ്ഞു. 25 വർഷങ്ങൾക്കു ശേഷമാണ് ഒരു വനിത ജില്ലയുടെ പോലീസിന്റെ അമരത്ത് എത്തിയത്. ഒരു വർഷത്തോളം ആ സ്ഥാനത്തു തുടർന്നു. കോവിഡ് കാലത്ത് മികച്ച പോലീസ് പ്രവർത്തനം നടത്തുന്നതിൽ നേതൃത്വം കൊടുത്തു. നർകോട്ടിക് സെൽ, ജില്ലാ ക്രൈം ബ്രാഞ്ച്, പത്തനംതിട്ട  ഡി വൈ എസ് പി മാരായ യഥാക്രമം ആർ പ്രദീപ്‌ കുമാർ, ജെ ഉമേഷ്‌ കുമാർ, കെ സജീവ്, ക്യാമ്പ് അസിസ്റ്റന്റ് കമണ്ടാന്റ് സന്തോഷ്‌ കുമാർ, സൈബർ പി എസ് ഇൻസ്‌പെക്ടർ പി വി രമേശ്‌ കുമാർ, വനിതാ സെൽ പോലീസ് ഇൻസ്‌പെക്ടർ ഉദയമ്മ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി എ പ്രസാദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ജില്ലാ പോലീസിന്റെ ഉപഹാരം പോലീസ് മേധാവിക്ക് സമർപ്പിച്ചു. തുടർന്ന് ആശംസകൾക്ക് മറുപടി പറഞ്ഞ ജില്ലാ പോലീസ് മേധാവി ഓരോ യൂണിറ്റിന്റെയും ശ്ലാഘനീയമായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി . ലീഗൽ സെൽ എസ് ഐ രാജേന്ദ്രൻ പിള്ള കൃതജ്ഞത പറഞ്ഞു.
 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.