തിരുവാതുക്കൽ: ദേശീയ നഗരാരോഗ്യ-ദൗത്യത്തിന്റെ (എൻ.യു.എച്ച്.എം) നേതൃത്വത്തിൽ വേളൂർ നഗര-പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ കീഴിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, നേത്രപരിശോധന ക്യാമ്പും, ജീവിതശൈലി രോഗങ്ങളുടെ പരിശോധനയും, സൗജന്യ മരുന്നു വിതരണവും ജനുവരി നാല് ചൊവ്വാഴ്ച വാർഡ് 46ൽ നടക്കും. പാണംപടി പള്ളി (സെന്റ്. മേരീസ് യക്കോബായ സുറിയാനി പള്ളി) പാരീഷ്ഹാളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് ക്യാമ്പ് നടക്കുന്നതെന്നു വാർഡ് കൗൺസിലർ സി.ജി രഞ്ജിത്ത് അറിയിച്ചു.
Advertisements