ഒമിക്രോണിന് പിന്നാലെ ഫ്ലൊറോണയും ; കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത് ഇസ്രായേലിൽ

ജറുസലേം: കോവിഡ് വകഭേദമായ ഒമിക്രോണ്‍ ഭീതിക്കിടെ പുതിയ ആശങ്ക സൃഷ്ടിച്ച്‌ ഫ്‌ളൊറോണയും റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണയും ഇന്‍ഫ്‌ളുവന്‍സയും ഒരുമിച്ച്‌ വരുന്ന രോഗാവസ്ഥയാണ് ഫ്ലൊറോണ.

Advertisements

30 വയസുള്ള ഗര്‍ഭിണിക്കാണ് ഇസ്രയേലില്‍ രോഗം സ്ഥിരീകരിച്ചത്. പ്രസവത്തിനായി ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇവര്‍ക്ക് രോഗം മാറിയെന്നും ആശുപത്രി വിട്ടെന്നുമാണ് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച്‌ കൂടുതല്‍ പഠനം നടത്തുകയാണെന്നും വകുപ്പ് തല ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Hot Topics

Related Articles