അധ: സ്ഥിത ജനതയ്ക്ക് ആത്മീയമായും ഐക്യപ്പെടാനും ഭൗതീകമായി വളരാനുമുള്ള ഇടമാണ് പി.ആർ. ഡി. എസ് : രേഖാരാജ്

കോട്ടയം : പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ146 മത് ജൻമദിന മഹോൽസവത്തിൻ്റെ ഭാഗമായി  പി ആർ ഡി എസ് ആസ്ഥാനമായ ഇരവിപേരൂർ ശീ കുമാർനഗറിൽ നടന്ന മഹിളാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രശസ്ത സാഹിത്യകാരിയും, ആക്ടിവിസ്റ്റുമായ രേഖാരാജ്.  പി ആർ.ഡി.എസ് മഹിളാ സമാജം പ്രസിഡണ്ട് വി.എം. സരസമ്മ അദ്ധ്യക്ഷത വഹിച്ചു.    ഹൈക്കൗൺസിലംഗം എം. പൊന്നമ്മ മുഖ്യപ്രഭാഷണവും ആശംസകൾ അർപ്പിച്ചു കൊണ്ട് ഹൈക്കൗൺസിലംഗങ്ങളായ ഗുരുകലഉപദേഷ്ടാവ് പി.കെ. തങ്കപ്പൻ,  വി.റ്റി രമേശ്. അഡ്വ. സന്ധ്യാ രാജേഷ്, മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മണിയമ്മ രാജപ്പൻ, മഹിളാസമാജം വൈസ് പ്രസിഡണ്ട് സുധർമ്മ പി.എസ് , ട്രഷറർ വിജയാൾ പി.കെ. കേന്ദ്ര സമിതിയംഗങ്ങളായ സുഭദ്ര എം, രഞ്ചു വിജയകുമാർ, ഓമന അയ്യപ്പൻ കുട്ടി, ഓമന രാജു, തങ്കമ്മ സുരേന്ദ്രൻ, മുൻ  പ്രസിഡണ്ട്  കെ.എസ്. ആനന്ദം. അംബിക വി.വി. മുട്ടപ്പള്ളി എന്നിവർ സംസാരിച്ചു. സ്വാഗതം മഹിളാസമാജം ജനറൽ സെക്രട്ടറി എസ്. റീജാമോളും   ജോയിൻറ് സെക്രട്ടറി മുത്തുമണി കൃതജ്ഞതയും പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.