കോട്ടയം ഉഴവൂരിൽ സ്‌കൂൾ വിദ്യാർത്ഥികളും ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടൽ; തടയാനെത്തിയ എസ്‌ഐയ്ക്ക് ക്രൂര മർദനം; മർദനത്തിൽ പരിക്കേറ്റ എസ്.ഐ ആശുപത്രിയിൽ

കോട്ടയം: ഉഴവൂരിൽ സ്‌കൂൾ വിദ്യാർത്ഥികളും ഓട്ടോഡ്രൈവർമാരും തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷവിവരം അറിഞ്ഞ് തടയാൻ സ്ഥലത്ത് എത്തിയ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐയ്ക്കും മർദനമേറ്റു. ക്രൂരമായി മർദനമേറ്റ എസ്‌ഐ സന്തോഷ് കെ.വിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഉഴവൂർ ഒഎൽഎൽ ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂളിന്റെ പരിസരത്ത് സ്‌കൂൾ വിദ്യാർത്ഥികളും ഓട്ടോഡ്രൈവർമാരും തമ്മിൽ സംഘർഷമുണ്ടായതായി അറിഞ്ഞാണ് എസ്‌ഐ സന്തോഷും പൊലീസ് ഉദ്യോഗസ്ഥനും സ്ഥലത്ത് എത്തിയത്. തുടർന്ന് ഇവിടെ സംഘർഷത്തിൽ ഏർപ്പെട്ടിരുന്നവരെ സമാധാനിപ്പിച്ചു. സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളും, ഓട്ടോഡ്രൈവർമാരും തമ്മിലാണ് സംഘർഷം ഉണ്ടായത്. ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ വിദ്യാർത്ഥികൾ എസ്‌ഐയെയും ആക്രമിക്കുകയായിരുന്നു. ആക്രമത്തിൽ സാരമായി പരിക്കേറ്റ എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിനും നെഞ്ചിനും തലയിലും എസ്‌ഐയ്ക്കു മർദനമേറ്റിട്ടുണ്ട്. സംഘർഷത്തിൽ പ്രദേശത്തെ ഓട്ടോഡ്രൈവർമാർക്കും നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.