കോട്ടയം : ഈ വർഷത്തെ എസ്എസ്എല് സി പരീക്ഷ അടുത്തെത്തിയിരുന്നു. മാര്‍ച്ച് 4നാണ് പരീക്ഷ ആരംഭിക്കുന്നത്. കടുത്തുരുത്തി ഡിഇയുടെ കീഴില്‍ 2 അണ് എയ്ഡഡ് സ്കൂള്‍ ഉള്‍പ്പെടെ 42 സ്കൂളുകളില്‍ നിന്നുള്ള കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷയ്ക്കു തയാറെടുക്കുന്നത്. ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ 3,086 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. 1,507 ആണ്‍കുട്ടികളും 1,579 പെണ്‍കുട്ടികളുമാണ് പരീക്ഷയെ നേരിടുന്നത്.
എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകള്‍ പരീക്ഷാ ഭവനില്‍നിന്ന് കടുത്തുരുത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചോദ്യപേപ്പറുകള്‍ ഡിഇഒ കെ. പ്രീതാ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ കടുത്തുരുത്തി ഗവണ്മെന്റ് വിഎച്ച്എസ്ഇ സ്കൂളിലെ താത്കാലിക സ്ട്രോംഗ് റൂമിലേക്ക് മാറ്റി. കടുത്തുരുത്തി ഗവണ്മെന്റ് വിഎച്ച്എസ്ഇ സ്കൂളിലാവും ഇനിയുള്ള ദിവസങ്ങളില്‍ പോലീസ് കാവലില്‍ ചോദ്യ പേപ്പറുകള്‍ സൂക്ഷിക്കുക.