വ്യാപാര സ്ഥാപനത്തിൽ തട്ടിപ്പ് നടത്തി മുങ്ങി നടന്നിരുന്ന ആൾ അറസ്റ്റിൽ

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന പ്രമുഖ  ഹോൾസെയിൽ സ്ഥാപനത്തിൽ അക്കൗണ്ട് ആയി ജോലി ചെയ്ത് വരവേ സ്റ്റോക്കിൽ തിരിമറി നടത്തി ഏകദേശം 45 ലക്ഷം രൂപയോളം തട്ടിപ്പ് നടത്തി കൈക്കലാക്കിയ ശേഷം മുങ്ങി നടന്നിരുന്ന യുവാവിനെ പോലീസ് പിടികൂടി. തിരുവനന്തപുരം കുടപ്പന മൂട് നെല്ലിക്കാമല തടത്തിനകത്ത് വീട്ടിൽഎം എസ് സുജിത് (32)എന്ന യുവാവിനെയാണ് ഏറ്റുമാനൂർപോലീസ് അറസ്റ്റ് ചെയ്തത്.ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന വിലയേറിയ വിവിധയിനംടൈൽവില്പന നടത്തിവരുന്ന വ്യാപാര സ്ഥാപനത്തിൽ ബില്ലിൽ തിരിമറി നടത്തി വില്പന നടത്തിയ ശേഷം സ്റ്റോക്കിൽ ഡാമേജ് എഴുതി കാണിച്ചാണ് പണം തട്ടിയെടുത്തത്. ഒരു രുവർഷമായി നടത്തിവന്ന തട്ടിപ്പ്, കടയുടമസ്റ്റോക്ക് എടുപ്പ് നടത്തിയപ്പോഴാണ് ലക്ഷങ്ങളുടെ തട്ടിപ്പ് ഇയാൾ നടത്തിയതായി കണ്ടെത്തിയത്. തുടർന്ന് ഏറ്റുമാനൂർ പോലീസിൽ പരാതി കൊടുക്കുകയും കോട്ടയം ഡിവൈഎസ്പി ആയിരുന്ന കെ ജി അനീഷിൻ്റെ നിർദ്ദേശാനുസരണം ഏറ്റുമാർ മുൻ എസ് എച്ച് ഒ പ്രസാദ് എബ്രഹാം വർഗ്ഗീസിൻ്റേയും പ്രിൻസിപ്പൽ എസ്ഐ സാഗറിൻ്റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സുജിത് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.എങ്കിലും വിവധ മേൽ വിലാസത്തിൽ പല സ്ഥലങ്ങളിലായി വാടയ്ക്ക് താമസിച്ചിരുന്നതിനാൽ ഇയാളെ കണ്ടെത്താൻ കാലതാമസം വന്നു.പിന്നീട്ഏറ്റുമാനൂർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് കോട്ടയം ഡിവൈഎസ് എം കെ മുരളിയുടെ മേൽനോട്ടത്തിൽ ഏറ്റുമാനൂർ എസ് എച്ച് ഒ ഷോജൻ വർഗ്ഗീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കിടങ്ങൂർ കൊമ്പനാം കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു.അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.