കോട്ടയം : 2024 റവന്യൂ അവാർഡിൽ മികച്ച നേട്ടം കൈവരിച്ച് കോട്ടയം ജില്ലയിലെ സർവ്വെ വകുപ്പ്. സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച സർവ്വെ ഡെപ്യൂട്ടി ഡയറക്ടർക്കുള്ള അവാർഡ് കോട്ടയം സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ സതീഷ് കുമാർ പി എസ്-നും, ദക്ഷിണ മേഖലയിലെ മികച്ച അസിസ്ററന്റ്റ് ഡയറക്ടർക്കുള്ള അവാർഡ് കോട്ടയം റീസർവ്വെ അസിസ്ററന്റ് ഡയറക്ടർ വിനോദ് എസ്-നും ലഭിച്ചു. സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച റീസർവ്വെ അസിസ്റ്റന്റ്റ് ഡയറക്ടർ ഓഫീസായി കോട്ടയം റീസർവ്വെ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനതലത്തിൽ മികച്ച താലൂക്ക് ഹെഡ് സർവ്വെയറായി ജ്യോതികുമാർ എ-യും ജില്ലാതലത്തിൽ മികച്ച സർവ്വെയറായി ബിപിൻ ഇമ്മാനുവലും കോൺട്രാക്ട് സർവ്വെയറായി ദീപുരാജ് എന്നിവരും അവാർഡിനർഹരായി.
കോട്ടയം ജില്ലയിൽ ഡിജിറ്റൽ സർവ്വെ പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ ആരംഭിച്ച 9 വില്ലേജുകളിൽ 6 വില്ലേജുകളുടെ ഫീൽഡ് ജോലികൾ പൂർത്തീകരിച്ച് സെക്ഷൻ 9(2) സർവ്വെ അതിരടയാള നിയമം പ്രസിദ്ധീകരിക്കുന്നതിനും, ബാക്കി 3 വില്ലേജുകളുടെ ഫീൽഡ് ജോലികൾ അന്തിമ ഘട്ടത്തിൽ എത്തിക്കുന്നതിനും, രണ്ടാം ഘട്ട ഡിജിറ്റൽ സർവ്വെ പ്രവർത്തനങ്ങൾ 4 വില്ലേജുകളിൽ ആരംഭിക്കുന്നതിനും എല്ലാ റീസർവ്വെ ജീവനക്കാരും ചേർന്ന് നടത്തിയ മികച്ച പ്രകടനമാണ് കോട്ടയം ജില്ലയെ സംസ്ഥാനതലത്തിൽ ഒന്നാമതാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്തെ ഏറ്റവും മികച്ച സർവ്വേ അസിസ്റ്റന്റ്റ് ഡയറക്ടറുടെ കാര്യാലയത്തിനുള്ള റവന്യൂ അവാർഡ് നേടിയ കോട്ടയം റീസർവ്വേ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം ജില്ലയിലെ ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങളുടെ നിയന്ത്രണ ചുമതല നിർവഹിച്ചു വരുന്നു. അതോടൊപ്പം ജില്ലയിലെ റീസർവ്വേ ഉദ്യോഗസ്ഥരുടെയും, ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങൾക്കായി നിയമിച്ച 200 ഓളം കരാർ സർവെയർ, ഹെൽപ്പർ ജീവനക്കാരുടെയും നിയമനം, നിയന്ത്രണം എന്നിവ ഈ കാര്യാലയം മുഖാന്തിരം നിർവഹിക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തെ ഫണ്ട് വിനിയോഗം സമയബന്ധിതമായും, കാര്യക്ഷമമായും പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട്. പൊതുജന സൗഹൃദ അന്തരീക്ഷം നില നിർത്തുന്ന കാര്യാലയത്തിൽ ആധുനിക സജ്ജീകരങ്ങളോടെ റെക്കോർഡ് റൂം, ടെക്നിക്കൽ സെക്ഷൻ, ട്രെയിനിങ് ഹാൾ കോൺഫറൻസ് ഹാൾ, പ്രത്യേകം മിനിസ്റ്റീരിയൽ വിഭാഗം, ചെയിൻ സർവ്വേ സ്കൂൾ എന്നിവ പ്രവർത്തിച്ചു വരുന്നു.