സാമൂഹിക നീതി ഉറപ്പാക്കുവാൻ മുന്നണികൾ ജാഗ്രത പാലിയ്ക്കണമെന്ന് സി എസ് ഡി എസ് സംസ്‌ഥാന നേതൃസമ്മേളനം : ദളിത് ക്രൈസ്തവ സംവരണം – ജാതി സെൻസസ് വിഷയങ്ങളിൽ തുടർ സമരമെന്ന് സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് 

കോട്ടയം : രാജ്യത്തെയും പ്രത്യേകിച്ച് കേരളത്തിലെയും അടിസ്‌ഥാന വിഭാഗങ്ങൾ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളിയാണെന്നും സാമൂഹിക നീതി ഉറപ്പാക്കുവാൻ മുന്നണികൾ ജാഗ്രത പാലിയ്ക്കണമെന്നും കോട്ടയം പാമ്പാടിയിൽ ചേർന്ന ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന നേതൃയോഗം ആവശ്യപ്പെട്ടു. 

Advertisements

ദളിത് ക്രൈസ്തവർക്ക് സംവരണം അനുവദിയ്ക്കുന്ന വിഷയത്തിൽ കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ പുലർത്തുന്ന നിഷേധാത്മക നിലപാടിനെതിരെ സമരം ശക്തമാക്കുമെന്നും ജാതി സെൻസസ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ മാർച്ച് 5,6 തീയതികളിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം വിജയിപ്പിക്കുമെന്നും സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് പറഞ്ഞു. ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം ആവശ്യപ്പെട്ട് പാർലമെന്റ് മാർച്ചും ഈ വർഷം നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമുദായിക സംവരണത്തിന് എതിരെ പ്ലസ് വൺ ക്ലാസ്സിൽ പാഠഭാഗം ഉൾപ്പെടുത്തിയ നടപടി പ്രതിഷേധാർഹമാണെന്നും ഫെബ്രുവരി 17 ലെ പൊയ്കയിൽ ശ്രീകുമാര ഗുരുദേവ ജയന്തി ദിനത്തിൽ പി എസ് സി പരീക്ഷ നടത്തിയ സംഭവം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കെ കെ സുരേഷ് പറഞ്ഞു.

വരും കാലഘട്ടങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാൻ യോഗ്യനായ മന്ത്രി കെ രാധാകൃഷ്ണനെ ലോകസഭയിലേയ്ക്ക് മത്സരിപ്പിക്കുവാൻ ഉള്ള നീക്കം ബാഹ്യ ഇടപെടൽ മൂലമാണെന്നും കെ കെ സുരേഷ് കൂട്ടിച്ചേർത്തു.

കോട്ടയം പാമ്പാടി എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടത്തിയ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതൃയോഗത്തിൽ വിവിധ ജില്ലകളിൽ നിന്നായി പ്രതിനിധികൾ പങ്കെടുത്തു. സി എസ് ഡി എസ് സംസ്‌ഥാന താലൂക്ക് പഞ്ചായത്ത്‌ കുടുംബയോഗ ഭാരവാഹികളും പോഷക സംഘടന നേതാക്കളും പങ്കെടുത്തു.

 സംസ്‌ഥാന വൈസ് പ്രസിഡന്റ്‌ പ്രവീൺ വി ജെയിംസ് നേതൃയോഗത്തിന് അധ്യക്ഷത വഹിച്ചു.

 ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ മുഖ്യപ്രഭാഷണം നിർവഹിച്ചു

 വൈസ് പ്രസിഡന്റ്‌ വി പി തങ്കപ്പൻ, സെക്രട്ടറി ലീലാമ്മ ബെന്നി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ 

സി എം ചാക്കോ,പ്രസന്ന ആറാണി,ടി എ കിഷോർ,സണ്ണി ഉരപ്പാങ്കൽ,വിനു ബേബി, രഞ്ജിത് രാജു,ആൻസി സെബാസ്റ്റ്യൻ,കെ കെ കുട്ടപ്പൻ,പി സി രാജു,ആഷ്‌ലി ബാബു,സിബി മാഞ്ഞൂർ,

ആൻസി സെബാസ്റ്റ്യൻ,ആൻസി സണ്ണി,അഡ്വ സുരേഷ് കുമാർ തിരുവനന്തപുരം, സണ്ണി കൊട്ടാരം, സി പി ജയ്മോൻ, സജി മുകുളയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.