ജീവനും ജീവിതവും സഭയ്ക്കായി സമർപ്പിച്ച പച്ചയായ മനുഷ്യനാണ് പെരുമ്പള്ളി തിരുമേനി: കുറിയാക്കോസ് മോർ ദീയസ്ക്കോറോസ്  

മണർകാട്: ജീവനും ജീവിതവും സഭയ്ക്കായി സമർപ്പിച്ച പച്ചയായ മനുഷ്യനാണ് പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ്  തിരുമേനിയെന്ന് കുറിയാക്കോസ് മോർ ദീയസ്ക്കോറോസ്. പെരുമ്പള്ളി തിരുമേനിയുടെ 25-ാമത് ദുഃഖറോനോയോട് അനുബന്ധിച്ച് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഭയ്ക്കുവേണ്ടി ജീവിക്കുകയും സഭയോട് പ്രത്യേക കരുതലും സ്നേഹവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആത്മാർഥമായ ഹൃദയവും മനുഷ്യരോട് പ്രതിബദ്ധതയുമുണ്ടായിരുന്ന അദ്ദേഹത്തിന് ദൈവത്തെ അറിയുന്ന, സ്നേഹിക്കുന്ന, ദൈവഭാവത്തെ ഉൾക്കൊള്ളുന്ന അന്തർഭാവമുണ്ടായിരുന്നു. പെരുമ്പള്ളി പള്ളിയുടെ ഭണ്ഡാരം സഭയ്ക്കുവേണ്ടി തുറന്നുവച്ച് സഭയെ വളർത്തിയത് പെരുമ്പള്ളി തിരുമേനിയായിരുന്നുവെന്നും അ​ദ്ദേഹം അനുസ്മരിച്ചു.

കോട്ടയം ഭദ്രാസനാധിപനും പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ.തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. മണർകാട് കത്തീഡ്രലിൽ പുതുതായി ആരംഭിച്ച മേരിവിജ്ഞാനീയ സംസ്കാര പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഡോ.ഗീവർഗീസ് മോർ കൂറീലോസ് നിർവഹിച്ചു. ഫാ. കുറിയാക്കോസ് കാലായിൽ,  ഡോ. റോസി തമ്പി, കുര്യൻ കെ.തോമസ്, ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം പഴയിടത്തുവയലിൽ, കത്തീഡ്രൽ സെക്രട്ടറി വി.ജെ.ജേക്കബ്  വാഴത്തറ എന്നിവർ പ്രസം​ഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1982ൽ ഫെബ്രുവരിയിൽ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവാ മണർകാട് കത്തീഡ്രൽ പരിശുദ്ധ ദൈവമാതാവിന്റെ സൂനോറോ സ്ഥാപിച്ചതിന്റെ ഓർമ്മയെ അനുസ്മരിച്ച് എല്ലാ വർഷവും ആചരിക്കുന്ന സൂനോറോ പെരുന്നാൾ ഇന്നലെ ആചരിച്ചു. മൂന്നിന്മേൽ കുർബാനയ്ക്ക് കുറിയാക്കോസ് മോർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത പ്രധാന കാർമ്മികത്വത്തിൽ  അർപ്പിക്കപ്പെട്ടു. തുടർന്നു പ്രദക്ഷിണവും നേർച്ച വിളമ്പും നടന്നു.

Hot Topics

Related Articles