ചിരി മഴ പൊഴിക്കാൻ ധ്യാൻ വീണ്ടുമെത്തുന്നു ; കോപ് അങ്കിള്‍ ചിത്രത്തിൻ്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് 

മൂവി ഡെസ്ക്ക് : മെയ് 24ന് പ്രദർശനത്തിനെത്തുന്ന വിനയ് ജോസ് സംവിധാനം ചെയ്യുന്ന “കോപ് അങ്കിള്‍” എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ ഒരുമിച്ച്‌ മൂന്ന് വ്യത്യസ്ത ശൈലിയില്‍ റിലീസ് ചെയ്തു.ധ്യാൻ ശ്രീനിവാസൻ, വസിഷ്ഠ് (മിന്നല്‍ മുരളി ഫെയിം), സൈജു കുറുപ്പ്, ശ്രിത ശിവദാസ്, അജു വർഗീസ്, ജാഫർ ഇടുക്കി, ജോണി ആന്‍റണി, ദേവിക തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.ഒരു അസംബന്ധ കോമഡി എന്‍റര്‍ടെയ്നർ ചിത്രമായ കോപ് അങ്കിളിന്‍റെ ഈ രസികൻ സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഗുഡ് ആങ്കിള്‍ ഫിലിംസ്, ക്രിയ ഫിലിംസ്, കോർപറേഷൻ നെക്സ്റ്റല്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളില്‍ സന്ദീപ് നാരായണ്‍, പ്രേം എബ്രഹാം, രമേഷ് കറുത്തൂരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോപ് അങ്കിള്‍ എന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ധ്യാൻ ശ്രീനിവാസൻ എഴുതുന്നു. പയസ് തോമസ്, നിതിൻ കുമാർ‍ എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. ഛായാഗ്രഹണം റോജോ തോമസ്, എഡിറ്റർ കണ്ണൻ മോഹൻ, സംഗീതം ശങ്കർ ശർമ്മ, ബിജിഎം മാർക് ഡി മ്യൂസ്, ഗാനരചന മനു മഞ്ജിത്ത്, ഗായകർ വിനീത് ശ്രീനിവാസൻ, സിത്താര കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജോബീഷ് ആന്‍റണി, ധിനില്‍ ബാബു, ആർട്ട് അസീസ് കരുവാരക്കുണ്ട്.അസോസിയേറ്റ് പ്രൊഡ്യൂസർ ആദിത്യ അജയ് സിംഗ്, മേക്കപ്പ് വിപിൻ ഓമനശ്ശേരി, സജിത് വിധുര, കോസ്റ്റ്യൂംസ് അശ്വതി ഗിരീഷ്, പ്രൊഡക്ഷൻ കണ്‍ട്രോളർ സതീഷ് കാവില്‍കോട്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ചന്ദ്രൻ, റിയാസ് മുഹമ്മദ്, ഫിനാൻസ് കണ്‍ട്രോളർ മുഹമ്മദ് ഹാഫിസ്, വിഷ്വല്‍ ഇഫക്‌ട് ആൻഡ് ടൈറ്റില്‍ ആനിമേഷൻ റിഡ്ജ് വിഎഫ്‌എക്സ്, സ്റ്റണ്ട് മാഫിയ ശശി, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്സ്, കളറിസ്റ്റ് ജോജി പാറക്കല്‍, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്, പി ആർ ഒ- എ എസ് ദിനേശ്.

Hot Topics

Related Articles