സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപം; തലസ്ഥാനത്ത് നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്‌ആര്‍ടിസി ഡ്രൈവറും തമ്മില്‍ പോര്

തിരുവനന്തപുരം : കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച്‌ തിരുവനന്തപുരത്ത് നടുറോഡില്‍ മേയർ ആര്യ രാജേന്ദ്രനും കെഎസ്‌ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക് പോര്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച്‌, ബസ്സിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തിയിട്ട ശേഷമായിരുന്നു തര്‍ക്കം. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. സ്വകാര്യ വാഹനത്തിലായിരുന്നു മേയറും സംഘവും യാത്ര ചെയ്തിരുന്നത്.

അതേ സമയം കാർ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച്‌ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദു പോലീസിന് പരാതി നല്‍കി. ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ല. തർക്കത്തിന്‍റെ ദൃശ്യം പുറത്തു വന്നു.ഡ്രൈവറുടെ പരാതി പരിശോധിച്ച ശേഷമേ കേസെടുക്കുകയുള്ളൂവെന്ന് പൊലിസ് വ്യക്തമാക്കി.

Hot Topics

Related Articles