ജയിച്ചാൽ തൃശ്ശൂരിന് മാറ്റമുണ്ടാകും ; തൃശൂരിനുവേണ്ടി മാത്രമായിരിക്കില്ല കേരളത്തിനുവേണ്ടിയായിരിക്കും  പ്രവർത്തനം : സുരേഷ് ഗോപി 

തൃശൂർ : താൻ ജയിച്ചാല്‍ തൃശൂരിനു മാറ്റമുണ്ടാകുമെന്ന് എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി. തൃശൂരിനുവേണ്ടി മാത്രമായിരിക്കില്ല കേരളത്തിനുവേണ്ടിയായിരിക്കും തന്‍റെ പ്രവർത്തനമെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമപ്രവർത്തകരോടു പറഞ്ഞു.നേതൃത്വത്തിന് ആത്മവിശ്വാസം ഇരട്ടിയായിട്ടുണ്ട്. ക്രോസ് വോട്ടിംഗില്‍ ആകുലതയില്ല. 2019ലെ റിസള്‍ട്ടിനുശേഷം ജനങ്ങള്‍ക്കും ക്രോസ് വോട്ടിംഗിനെക്കുറിച്ച്‌ ബോധ്യമായിട്ടുണ്ട്. മത്സരിച്ചത് എംപിയാകാനാണ്. എംപിയായാല്‍ കേന്ദ്രമന്ത്രിയെക്കാള്‍ നല്ലരീതിയില്‍ പ്രവർത്തിക്കാൻ സാധിക്കുമെന്നു കരുതുന്നു. ജനസേവനത്തിനു മന്ത്രിയാകണമെന്നില്ല. എന്‍റെ സന്പാദ്യം എന്‍റെ തൊഴിലില്‍നിന്നാണ്. രാഷ്ട്രീയത്തില്‍നിന്നല്ല ഞാൻ സന്പാദ്യമുണ്ടാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു‌വരെ എനിക്ക് എന്‍റെ സന്പാദ്യമുണ്ടാക്കാനുള്ള തൊഴില്‍ ചെയ്യാൻ അവസരം നല്‍കണമെന്നു പ്രധാനമന്ത്രിയോടും രാജ്യരക്ഷാമന്ത്രിയോടും അഭ്യർഥിച്ചിട്ടുണ്ട്.

ബിജെപിക്കാർ കള്ളവോട്ടു ചേർത്തതായുള്ള ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ശവക്കല്ലറയില്‍നിന്നാരും വന്ന് വോട്ടു ചെയ്തിട്ടില്ലല്ലോ എന്നായിരുന്നു സുരേഷ്ഗോപിയുടെ മറുചോദ്യം. ആരോപണമുന്നയിക്കുന്നവരുടെ പാരന്പര്യം അതാണല്ലോ. ലിസ്റ്റില്‍ പേരുള്ളവർക്കു വോട്ടു ചെയ്യാൻ അവസരം നല്‍കിയേ പറ്റൂ. അവർ രണ്ടു വോട്ടു ചെയ്തിട്ടുണ്ടോയെന്നു നോക്കൂ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജയിച്ചാല്‍ തൃശൂരിനുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചു മാത്രമാണ് ചർച്ച ചെയ്തതും സംസാരിച്ചതുമെന്നും എതിർസ്ഥാനാർഥികളെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നും സുരേഷ്ഗോപി പറഞ്ഞു. നിശബ്ദപ്രചാരണദിവസം വോട്ടർമാർക്ക് അവരുടെ തീരുമാനത്തെക്കുറിച്ച്‌ ചിന്തിക്കാനുള്ളതാണ്. അതുകൊണ്ടുതന്നെയാണ് നിശബ്ദ പ്രചാരണദിവസം താൻ മണ്ഡലത്തില്‍നിന്നും വിട്ടുനിന്നത്. അതിനേറെ പഴികേട്ടതു കാര്യമാക്കുന്നില്ല. തൃശൂർ പൂരം വിവാദം സംബന്ധിച്ച ചോദ്യത്തിന്, കാക്കിയിട്ട ഉദ്യോഗസ്ഥൻ മുകളില്‍നിന്നും ഉത്തരവു കിട്ടാതെ ഒരു നീക്കത്തിനും തയാറാവില്ലെന്നും ഡിജിപി പോലും അങ്ങനെയാണെന്നും ആഭ്യന്തര വകുപ്പിനുമേല്‍ സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രാദേശികഭരണനേതൃത്വത്തിന്‍റെ റിപ്പോർട്ട് അനുസരിച്ചാണ് എല്ലാം നടന്നിരിക്കുന്നതെന്നും ആർക്കാണ് ശിക്ഷ വേണ്ടതെന്നു ചിന്തിക്കണമെന്നും സുരേഷ്ഗോപി പറഞ്ഞു. 

Hot Topics

Related Articles