കോട്ടയം പാറമ്പുഴ പെരിങ്ങള്ളൂർ സ്കൂളിൽ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാകുന്നതായി പരാതി: പോലീസും എക്സൈസും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം

കോട്ടയം : പാറമ്പുഴ പെരിങ്ങള്ളൂർ സ്കൂളിൽ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാകുന്നതായി പരാതി. വൈകുന്നേരങ്ങളിൽ സ്കൂളിൽ എത്തുന്ന ചില യുവാക്കളാണ് ലഹരി മരുന്നുകളും മദ്യവും ഉപയോഗിക്കുന്നത് എന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. മുൻപ് സമാന രീതിയിൽ പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമായിരുന്നു. തുടർന്ന് നാട്ടുകാർ ഇടപട്ടാണ് സാമൂഹികവിരുദ്ധരെ അമർച്ച ചെയ്തത്. സ്കൂളിൻറെ ഗേറ്റിനു മുൻപിൽ സ്കൂട്ടറും വാഹനങ്ങളും കൊണ്ടുവച്ച ശേഷം സന്ധ്യാസമയങ്ങളിൽ ആണ് ഈ സാമൂഹിക വിരുദ്ധ സ്കൂളിനുള്ളിൽ കടക്കുന്നത്. ഇവിടെ ഇരുന്ന് ലഹരി മരുന്നുകൾ അടക്കമുള്ളവ ഉപയോഗിക്കുന്നതാണ് പരാതി. നാട്ടുകാർ മണർകാട് പോലീസിൽ അടക്കം പരാതി നൽകിയിട്ടുണ്ട്.

Hot Topics

Related Articles