പാർട്ടി ആരെയും ദ്രോഹിക്കില്ല ; ബി.ജെ.പിയിലേക്ക് ഒരിക്കലും പോകില്ല ; ബിജെപിയിൽ ചേരുമെന്ന വാർത്തകൾ തള്ളി എസ് രാജേന്ദ്രൻ 

ദേവികുളം: ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവ്ദേക്കറെ കണ്ട ശേഷം തുടർ ചർച്ചകള്‍ ഉണ്ടായിട്ടില്ലെന്ന് സി.പി.എം നേതാവും മുൻ എം.എല്‍.എയുമായ എസ്.രാജേന്ദ്രൻ. താൻ ബി.ജെ.പിയിലേക്ക് പോകില്ലെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവർത്തിച്ച്‌ വ്യക്തമാക്കി. ബിജെപി പ്രവേശനത്തെക്കുറിച്ച്‌ പ്രചരിക്കുന്ന വാർത്തകളില്‍ വാസ്തവമില്ല. നേരത്തെ പറഞ്ഞിട്ടുള്ള നിലപാട് തന്നെയാണ് ഇപ്പോഴും.

രണ്ട് മൂന്ന് വർഷമായി ബി.ജെ.പി മാത്രമല്ല, മറ്റു പല പാർട്ടികളും ക്ഷണിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാധ്യമങ്ങളിലെ വാർത്തകള്‍ എന്നെ ബാധിക്കുന്ന വിഷയമല്ല. പാർട്ടി ആരെയും ദ്രോഹിക്കില്ല. പക്ഷേ, പാർട്ടിയെ മറയാക്കി ദ്രോഹിക്കുന്നവരുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറെ ഡല്‍ഹിയില്‍ പോയി എസ്. രാജേന്ദ്രൻ കണ്ടിരുന്നു. തുടർന്ന്, സി.പി.എമ്മുമായി അകല്‍ച്ചയിലുള്ള രാജേന്ദ്രൻ ബി.ജെ.പിയില്‍ ചേരുമെന്ന് വാർത്തകള്‍ വന്നിരുന്നു. ഇതിനിടെ, മൂന്നാറില്‍ എല്‍.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വെൻഷനില്‍ എസ്. രാജേന്ദ്രൻ പങ്കെടുക്കുകയും ചെയ്തിരുന്നു.

Hot Topics

Related Articles