ലക്ഷ്യം ടി ട്വൻ്റി ലോകകപ്പ് കിരീടം ; പാക് ടീം വൈറ്റ് ബോൾ ക്രിക്കറ്റ് കോച്ചായി ഗാരി കേസ്റ്റണെ നിയമിച്ചു

ഇസ്ലാമബാദ് : ഇന്ത്യക്ക് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച മുന്‍ പരിശീലകന്‍ ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായി. ടി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് പാക് ടീമിന്റെ ശ്രദ്ധേയ നീക്കം. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണിങ് ബാറ്ററായ കേസ്റ്റന്‍ 2011ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ ടീമിന്റെ മുഖ്യ കോച്ചായിരുന്നു.

നിലവില്‍ ഐപിഎല്ലില്‍ ടീം ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിങ് കോച്ചും ടീം മെന്ററുമാണ് കേസ്റ്റന്‍. നേരത്തെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സിനെ കേസ്റ്റന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. റെഡ് ബോള്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ജാസന്‍ ഗില്ലെസ്പിയേയും പാക് ടീം നിയമിച്ചു. ഇരു സംഘത്തിലും മുന്‍ പാക് ഓള്‍ റൗണ്ടര്‍ അസ്ഹര്‍ മഹ്മൂദാണ് സഹ പരിശീലകന്‍. മൂന്ന് പേരുടേയും നിയമനം പാക് ടീം സ്ഥിരീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടി20 ലോകകപ്പ് ജൂണ്‍ ഒന്ന് മുതല്‍ നടക്കാനിരിക്കെയാണ് കേസ്റ്റന്റെ വരവ്. ജൂണ്‍ 29 വരെയാണ് ലോകകപ്പ് പോരാട്ടം. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് വേദികള്‍. 2023ലെ ഏകദിന ലോകകപ്പിനു ശേഷം മിക്കി ആര്‍തര്‍ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. അതിനു ശേഷം ഈ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. അവിടേക്കാണ് കേസ്റ്റന്‍ കസേര നീട്ടി ഇരിക്കുന്നത്. മെയ് 22നു കേസ്റ്റന്‍ ടീമിനൊപ്പം ചേരും. നേരത്തെ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ പാക് ടീമിന്റെ വൈറ്റ് ബോള്‍ പരിശീലകനാകുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ നീക്കം പരാജയപ്പെട്ടു. പിന്നാലെയാണ് കേസ്റ്റന്‍ എത്തുന്നത്.

Hot Topics

Related Articles