കോട്ടയം : മൂലവട്ടം മേൽപ്പാലത്തിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു. രണ്ട് യുവാക്കൾ തമ്മിൽ കുട്ടിയിടിച്ചു. മുലവട്ടം കൊച്ചുപറമ്പിൽ അക്ഷയ് , കോട്ടയം പുതുപ്പള്ളി സ്വദേശി രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 10.30 ഓടെ കോട്ടയം മൂലവട്ടം മേൽപ്പാലത്തിലായിരുന്നു അപകടം. ഇരു ദിശയിൽ നിന്നും എത്തിയ ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ വീണു കിടന്ന യുവാക്കളെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അപകട വിവരം അറിഞ്ഞ് ചിങ്ങവനം പോലീസും സ്ഥലത്തെത്തി.
Advertisements