വയറിലെ കൊഴുപ്പും അരക്കെട്ടിലെ കൊഴുപ്പുമെങ്കില് ഇത് അപകടകരവുമാണ്. ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഈ പ്രശ്നം കൂടുതല്‍. എത്ര തന്നെ ഭക്ഷണം കുറച്ചാലും ഇവരില്‍ ഈ പ്രശ്നം കൂടുതലായിരിയ്ക്കും. ഇവര്‍ക്ക് പരിഹാരമായി ചെയ്യാവുന്ന ഒന്നുണ്ട്. ഇരുന്നു കൊണ്ടുതന്നെ, ആയാസരഹിതമായി, ജോലി ചെയ്യുന്നതിന് ഇടയില്‍ പോലും ചെയ്യാന്‍ സാധിയ്ക്കുന്ന ഒന്നാണിത്.
വയറിന്
ഇരുന്ന് കൊണ്ട് ചെയ്യാവുന്ന ബ്രീത്തിംഗ് എക്സര്‍സൈസാണ് ഇത്. ഇത് നാം ഇരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമെല്ലാം ചെയ്യാന്‍ സാധിയ്ക്കും. വയറിന് ചലനമുണ്ടാകുന്ന വിധത്തില്‍ ശ്വാസമെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യാം. ശ്വാസം ഉള്ളിലേയ്ക്കെടുക്കുമ്പോള്‍ വയര്‍ വീര്‍ക്കാന്‍ പാകത്തില്‍ ശ്വാസം ഉള്ളിലേയ്ക്കെടുക്കാം. ഇത് കഴിയുന്നത്ര സമയം പിടിയ്ക്കാം. പിന്നീട് പുറത്തേയ്ക്ക് വിടാം. ഇത് എത്ര തവണ വേണമെങ്കിലും ചെയ്യാം.
വ്യായാമമുറകള്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതുപോലെ കപാല്ബാതി എന്നൊരു ശ്വസന വ്യായാമമുണ്ട്. ഇതിനോട് സാമ്യമുള്ള ഒന്നാണ് അടുത്തത്.വയര്‍ കഴിയുന്നത്ര നേരം ഉള്ളിലേയ്ക്ക് വലിച്ചു പിടിയ്ക്കുന്ന രീതിയാണ് ഇത്. ഇത് ഇരുന്നുകൊണ്ടുതന്നെ ചെയ്യാം. ഇത്തരം വ്യായാമമുറകള്‍ കൊണ്ട് ലംഗ്സ് കപാസിറ്റി കൂടുകയും ചെയ്യുന്നു. അതായത് ലംഗ്സിന് ശ്വാസമെടുക്കാനുളള, വായു ആഗിരണം ചെയ്യാനുള്ള കഴിവ്. ലംഗ്സ് ശക്തിപ്പെടുത്തുന്നു. മാത്രമല്ല, ജോലി ചെയ്യുമ്പോഴുള്ള സ്ട്രെസ് കുറയ്ക്കാനും ഇതേറെ നല്ലതാണ്. ഇത്തരം വ്യായാമങ്ങള്‍ പല തവണ ചെയ്യാം. തടി കുറയണോ, ബ്രേക്ഫാസ്റ്റില്‍ ഇവ കഴിയ്ക്കൂ….
ഭക്ഷണകാര്യത്തിലും
ഇതുപോലെ ഭക്ഷണകാര്യത്തിലും നിയന്ത്രണം വയ്ക്കാം. പ്രാതലിന് നാലോ അഞ്ചോ ദോശയോ ഇഡ്ഢയിലോ കഴിയ്ക്കുന്നതിന് പകരം ഒന്നോ രണ്ടോ ആക്കി കുറയ്ക്കാം. ഒപ്പം സാലഡുകളോ അല്ലെങ്കില്‍ പഴങ്ങളോ കഴിയ്ക്കാം. നട്സ് കഴിയ്ക്കാം. മുട്ട ഏറെ നല്ലതാണ്. കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളെങ്കില്‍ മുട്ട വെള്ള കഴിയ്ക്കാം. ഇത്തരം ഭക്ഷണ വസ്തുക്കള്‍ മാറി മാറി കഴിയ്ക്കാം. ഇതിലൂടെ പോഷകം ശരീരത്തിന് ലഭിയ്ക്കുകയും ചെയ്യും, അതായത് ബാലന്‍സ് ചെയ്യുന്ന ഭക്ഷണം. ഇതിലൂടെ തടി കുറയും, വിശപ്പ് മാറും, പോഷകവും ലഭിയ്ക്കും. കൊഴുപ്പ് നീക്കിയ പാല് ഉള്‍പ്പെടുത്താം. ഫ്രൂട്ട് ജ്യൂസിനേക്കാള്‍ ഫ്രൂട്ട് കട്സ് ആണ് നല്ലത്. ഓരോ തവണയുള്ള ഭക്ഷണത്തിലും ഇതുപോലെ പോഷകങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തി കാര്‍ബോയും കൊഴുപ്പും കുറയ്ക്കാം.
സ്നാക്സ്
ഇതുപോലെ സ്നാക്സ് വില്ലനാകുന്നു. വിശക്കുമ്പോള്‍ നമ്മുടെ ടേബിളില്‍ അനാരോഗ്യകരമായ സ്നാക്സ് കഴിയ്ക്കാതെ ആരോഗ്യകരമായ നട്സ്, ഫ്രൂട്സ്, സാലഡുകള്‍ പോലുളളവ കഴിയ്ക്കാം. ഇതുപോലെ ധാരാളം വെളളം കുടിയ്ക്കാം. ഗ്രീന്‍ ടീ പോലുള്ള ആരോഗ്യകരമായ പാനീയങ്ങള്‍ സാധാരണ ചായയ്ക്കും പാലിനും പകരം ഉള്‍പ്പെടുത്താം. എത്ര ഇരുന്ന് ജോലി ചെയ്യുന്നവരെങ്കിലും അര മണിക്കൂര്‍ ഇരുന്നു കഴിയുമ്പോള്‍ ഒരു 5 മിനിറ്റെങ്കിലും എഴുന്നേറ്റ് നടക്കുകയെന്നത് ശീലമാക്കുക. ഇതുപോലെ മധുരം, ഉപ്പ് എന്നിവയെല്ലാം കഴിവതും കുറയ്ക്കാം.