കോട്ടയം : എം ജി സർവകലാശാല കലോത്സവത്തിൻ എറണാകുളം മഹാരാജാസ് കോളജിന് കിരീടം. കോട്ടയത്ത് നടന്ന കലോത്സവത്തിൽ ഇഞ്ചോടിച്ച് പോരാടിയാണ് മഹാരാജാസ് കിരീടം സ്വന്തമാക്കിയത്. 111 പോയിൻ്റുമായി സെൻ്റ് തെരേസാസ് കോളജ് എറണാകുളം രണ്ടാം സ്ഥാനം നേടി. 102 പോയിൻ്റ് വീതം നേടിയ ആർ എൽ വി തൃപ്പൂണിത്തുറ , സേക്രട്ട് ഹാർട്ട്സ് കോളജ് തേവര
എന്നീ കോളജുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. തൃപ്പൂണിത്തുറ ആർ എൽ വി കോളജിലെ എസ് വിഷ്ണു കലാ പ്രതിഭയും , എറണാകുളം സെൻ്റ് തെരേസാസിലെ കെ എസ് സേതുലക്ഷ്മി കലാ തിലകവും ആയി തിരഞ്ഞെടുക്കപ്പെട്ടു. ഫൈൻ ആട്സ് വിഭാഗത്തിൽ തൃപ്പൂണിത്തുറ
ആർ എൽ വി കോളജും , രചനാ മത്സരത്തിൽ
സേക്രട്ട് ഹാർട്ട്സ് കോളജ് തേവരയും , തീയറ്റർ ഇവൻ്റ്സിലും മ്യൂസിക്കൽ ഇവൻ്റ്സിലും മഹാരാജാസ് കോളജും , നൃത്ത വിഭാഗത്തിൽ സെൻ്റ് തെരേസാസും ചാമ്പ്യൻഷിപ്പ് നേടി.
എം ജി സർവകലാശാല കലോത്സവം : എറണാകുളം മഹാരാജാസ് കോളജിന് കിരീടം
Advertisements