തൈറോയ്ഡ് രോഗം പോലെ തന്നെ തൈറോയ്ഡ് കാൻസറും (thyroid cancer) ചുരുക്കം ചില ആളുകളിൽ കണ്ട് വരുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ ടിഷ്യൂകളിൽ മാരകമായ (കാൻസർ) കോശങ്ങൾ രൂപപ്പെടുന്ന ഒരു രോഗമാണ് തൈറോയ്ഡ് ക്യാൻസർ. തൈറോയ്ഡ് ഗ്രന്ഥിയിൽ കോശങ്ങൾ വളരുന്നതു മൂലമാണ് കാൻസർ വരുന്നത്.
ചിലർക്ക് കഴുത്തിൽ വലിയ ഗോയ്റ്റർ കാണാം. ഇത് കാൻസറിന്റെ സാധ്യത കൂട്ടുന്നു. പാരമ്പര്യമായി തൈറോയ്ഡ് രോഗം ഉള്ളതും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. തെെറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം, അയഡിൻ അളവ് കുറയുന്നത്, അമിതവണ്ണം, റേഡിയേഷൻ ഏൽക്കുന്നത് എല്ലാം തൈറോയ്ഡ് കാൻസർ വരുന്നതിന് കാരണമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പല തരത്തിലുള്ള തൈറോയ്ഡ് കാൻസർ നിലവിലുണ്ട്. മിക്ക ഇനങ്ങളും സാവധാനത്തിൽ വളരുന്നു. ഒട്ടുമിക്ക തൈറോയ്ഡ് ക്യാൻസറുകളും ചികിത്സയിലൂടെ ഭേദമാക്കാവുന്നതാണ്. പൊതുവിൽ 4 തരം തൈറോയ്ഡ് കാൻസറാണ് ഉള്ളത്. പാപില്ലാരി, ഫോളികുലർ, മെഡുല്ലാരി, അനപ്ലാസ്റ്റിക് എന്നിവയാണ് അവ.
പാപില്ലാരി കാൻസർ ആണ് കൂടുതൽ അളുകളിലും കണ്ട് വരുന്നത്. ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നവയാണ് ഇത്.
15 ശതമാനം ആളുകളിൽ ഫോളികുലർ കാൻസർ കണ്ടുവരുന്നു. തെെറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം, അയഡിൻ അളവ് കുറയുന്നത്, അമിതവണ്ണം, റേഡിയേഷൻ ഏൽക്കുന്നത് എന്നിവ തൈറോയ്ഡ് കാൻസർ ഉണ്ടാകുന്നതിന് കാരണമാകുന്നു. തൈറോയ്ഡ് കാൻസർ പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്.
ലക്ഷണങ്ങൾ അറിയാം…
കഴുത്തിലെ മുഴ അല്ലെങ്കിൽ വീക്കംശബ്ദത്തിലെ മാറ്റങ്ങൾവിഴുങ്ങാനോ ശ്വസിക്കാനോ ബുദ്ധിമുട്ട്സ്ഥിരമായ ചുമതൊണ്ട അല്ലെങ്കിൽ കഴുത്ത് വേദന.