കൂരോപ്പട : കൂരോപ്പട പഞ്ചായത്തിൽ പങ്ങ മറ്റത്തിൽ എം.ഡി. ശശി യുടെ ചികിത്സാ ധന സമാഹരണത്തിനായി നാട് കൈകോർക്കുകയാണ്. കൂരോപ്പട ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ താമസിക്കുന്ന മറ്റത്തിൽ
എം.ഡി. ശശി കഴിഞ്ഞ 8 മാസക്കാലമായി മജ്ജയിൽ ക്യാൻസർ ബാധിതനായി
ചികിത്സയിലാണ്.
ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന നിർധന കുടുംബമാണ്
ശശിയുടേത്. ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്തുന്നതിൽ കുടുംബം നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് പ്രദേശത്തെ ജനങ്ങളുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണത്തിനായി ജനകീയ കമ്മറ്റി രൂപീകരിച്ചു. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായം
കൊണ്ടാണ് കഴിഞ്ഞ കുറെ മാസങ്ങളായി ചികിത്സ നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
13, 14, 15 വാർഡുകളിലെ നാട്ടുകാരിൽ നിന്നും ചികിത്സയ്ക്ക് ആവശ്യമായ പണം സ്വരൂപിക്കുവാനാണ് ജനകീയ കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. ജനുവരി 9 ന് ഞായറാഴ്ച നടക്കുന്ന ഫണ്ട് സമാഹരണത്തിൽ മുഴുവനാളുകളുടേയും സഹായങ്ങൾ ഉണ്ടാവണമെന്ന് ജനകീയ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. നൈനാൻ കുര്യൻ കൺവീനറും സാം.കെ വർഗീസ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
A/c.No. : 40690101065989
IFSC Code: KLGB0040690