കോട്ടയം: കേന്ദ്ര സർക്കാരിൻ്റെ സബ്സിഡിയോടുകൂടി വീടിനു മുകളിൽ സൗരോർജ്ജ പാളികൾ സ്ഥാപിക്കുന്നതിനുള്ള പി എം സൂര്യഘർ മുഫ്ത് ബിജിലി യോജന രജിസ്ട്രേഷൻ മാർച്ച് 9 നു അവസാനിക്കും. 78000 രൂപ വരെ സബ്സിഡി ലഭിക്കുന്ന പദ്ധതിയിൽ ഇനിയും ചേർന്നിട്ടില്ലാത്തവർക്കു വേണ്ടി മാർച്ച് 7 മുതൽ മാർച്ച് 9 വരെ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിൽ രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുമെന്ന് പോസ്റ്റ് മാസ്റ്റർ അറിയിച്ചു. താല്പര്യമുള്ളവർ 6 മാസത്തിനുള്ളിൽ ഉള്ള വൈദ്യുതി ബില്ലുമായി കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിൽ എത്തണം. വിശദവിവരങ്ങൾക്ക്: 04812567730
Advertisements