ചങ്ങനാശേരി: കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനയും സാമ്പത്തിക വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 43-ാം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചങ്ങനാശേരി നഗരസഭ
ടൗൺ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം സഹകരണ – തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ മതാധിഷ്ഠിതരാജ്യമാക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. ഭരണഘടന വെല്ലുവിളി നേ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രിടുന്നു. ഫെഡറൽ സംവിധാനങ്ങൾ പൊളിച്ചെഴുതാനുള്ള നടപടികളാണ് കേന്ദ്രത്തിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതടക്കമുള്ള തെറ്റായ നടപടികൾക്കെതിരേ പ്രതിഷേധവും പോരാട്ടവും ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് എൻ.പി. പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എസ്.ആർ. മോഹനചന്ദ്രൻ, എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാസെക്രട്ടറി കെ.ആർ. അനിൽ കുമാർ, സംസ്ഥാന സെക്രട്ടറി ഡോ. യു. സലിൽ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എ. പ്രവീൺ, സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഷെരീഫ്, ജില്ലാ സെക്രട്ടറി ഷാജിമോൻ േജാർജ്ജ്, ട്രഷറർ ടി.എസ്. അജിമോൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ജയൻ പി. വിജയൻ സംഘടന പ്രമേയം അവതരിപ്പിച്ചു.
ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഷെരീഫ് പതാകയുയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. ശനിയാഴ്ച നടന്ന ജില്ലാ കൗൺസിൽ യോഗത്തിൽ സെക്രട്ടറി ഷാജിമോൻ ജോർജ്ജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എൻ.പി. പ്രമോദ് കുമാർ വരവ് – ചെലവ് കണക്ക് അവതരിപ്പിച്ചു. തുടർന്ന് ചർച്ച നടന്നു. കാർഷിക മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തണം, കർഷക സമരത്തിലെ ഒത്തുതീർപ്പു വ്യവസ്ഥകൾ പാലിക്കണം, പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തണം, ഡിപ്പാർട്ട്മെൻ്റൽ പ്രമോഷൻ കമ്മിറ്റി നടപടികൾ സമയബന്ധിതമായി പൂർത്തീകരിച്ച് സ്ഥാനക്കയറ്റത്തിലെ കാലതാമസം ഒഴിവാക്കണം, സ്ഥലം മാറ്റങ്ങൾക്ക് പൊതു മാനദണ്ഡങ്ങൾ പാലിക്കണം, കോട്ടയം സിവിൽ സ്റ്റേഷനു മുമ്പിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഫ്ളൈ ഓവർ നിർമിക്കണം, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കണം, ഫെഡറലിസത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ പ്രതിരോധിക്കണം,
തൊഴിൽ നിയമങ്ങളും ട്രേഡ് യൂണിയൻ അവകാശവും സംരക്ഷിക്കുക, ഭരണഘടന തത്വങ്ങൾ സംരക്ഷിക്കുക തുടങ്ങി 16 ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.