ഇടക്കൊച്ചി പി വി എം എം ആംഗ്ലോ ഇന്ത്യൻ യുപി സ്കൂളിൽ പഠനോത്സവം

ഇടക്കൊച്ചി : വിദ്യാർത്ഥികളുടെ അക്കാദമിക മികവുകൾ അവതരിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പഠനോത്സവത്തിൽ ലോക്കൽ മാനേജർ ജോൺ റിബ്ബല്ലോ അധ്യക്ഷത വഹിച്ചു. പ്രശസ്ത കാഥികൻ ഇടക്കൊച്ചി സലിംകുമാർ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ വിപിൻ കുമാർ പള്ളുരുത്തി മുഖ്യ അതിഥിയായി. ഡിവിഷൻ കൗൺസിലർ അഭിലാഷ് തോപ്പിൽ, പിടിഎ പ്രസിഡണ്ട് അഞ്ജലി അജിത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രധാന അധ്യാപിക ശർമിള സണ്ണി ഡികുഞ്ഞ സ്വാഗതം ആശംസിച്ചു. സീനിയർ ടീച്ചർ ലാക്വിൻ മെൻഡസ് നന്ദി രേഖപ്പെടുത്തി. സ്കൂളിന് സ്ഥലം അനുവദിച്ചു തന്ന റുഡോൾഫ് മെൻ്റസിന്റെ ഛായ ചിത്രം ലോക്കൽ മാനേജർ ജോൺ റിബല്ലോ സ്കൂളിൽ അനാച്ഛാദനം ചെയ്തു. കുട്ടികളുടെ പഠന ഉൽപ്പന്നങ്ങളുടെ പ്രദർശനവും മികവുകളുടെ അവതരണവും തുടർന്ന് നടത്തി.

Advertisements

Hot Topics

Related Articles