ഇടുക്കി: മൂന്നാറിൽ വീണ്ടും ‘പടയപ്പ’യെന്ന ആനയിറങ്ങി. മാട്ടുപ്പെട്ടി ഇക്കോ പോയിന്റ് പരിസരത്തിറങ്ങിയ ആന പ്രദേശത്തുള്ള വഴിയോരക്കട തകർത്തു. കട തകര്‍ത്ത് അകത്തുള്ള ഭക്ഷണസാധനങ്ങളും ആന കഴിച്ചു. ‘പടയപ്പ’യുടെ ആക്രമണത്തില്‍ കട പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
പുലർച്ചെ 6.30യോടെയാണ് സംഭവം. ഏറെ നേരം ജനവാസമേഖലയില്‍ പരിഭ്രാന്തി പരത്തി തുടര്‍ന്നു ‘പടയപ്പ’. ഇതിന് ശേഷം ആര്‍ആര്‍ടി സംഘമെത്തി ആനയെ കാട്ടിലേക്ക് തുരത്തി. കഴിഞ്ഞ ആഴ്ചയില്‍ മൂന്നാറില്‍ ടൂറിസ്റ്റുകളുടെ കാറിന് നേരെ ‘പടയപ്പ’ പാഞ്ഞടുത്തതും ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. ആനയുടെ ആക്രമണത്തില്‍ കാര്‍ തകര്‍ന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ ആളപായമുണ്ടായില്ല. മൂന്നാറില്‍ ‘പടയപ്പ’യുടെ ആക്രമണം തുടര്‍ക്കഥയാകുന്നത് വനംവകുപ്പിന് ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്. ഒരു മാസത്തിനുള്ളില്‍ മാത്രമായി ഇത് അഞ്ചാം തവണയാണ് മൂന്നാറില്‍ ‘പടയപ്പ’യുടെ ആക്രമണമുണ്ടാകുന്നത്.