ഒന്നാമത് മാർ പവ്വത്തിൽ അനുസ്മരണ പ്രയാണം: മാർച്ച്‌ 17 വൈകുന്നേരം 4 ന് അതിരൂപതാ ഭവനത്തിൽ നിന്നും മെത്രാപ്പോലീത്തൻ പള്ളിയിലേക്ക്

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ ഒന്നാം ചരമവാർഷികം അനുസ്മരിക്കുന്ന ഈ വേളയിൽ ചങ്ങനാശ്ശേരി ഫൊറോനായിലെ എല്ലാ ഇടവകകളിലേയും സൺഡേ സ്കൂൾ, മിഷൻ ലീഗ്, അൾത്താര ബാലസഖ്യം, യുവ ദീപ്തി മാതൃ-പിതൃവേദി , എ. കെ. സി. സി, കെ.എൽ. എം, തുടങ്ങിയ എല്ലാ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി അതിരൂപതാ ഭവനത്തിൽനിന്നും  നിന്നും പവ്വത്തിൽ പിതാവിൻറെ കബറിടത്തിലേക്ക് മാർച്ച് 17 ഞായറാഴ്ച വൈകുന്നേരം 4-ന് ഒരു അനുസ്മരണ പ്രയാണം  നടത്തുന്നു.

അഭി. പിതാവിൻറെ ആദ്യ ഓർമ്മദിനത്തിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി നടത്തപ്പെടുന്ന ഈ പ്രയാണത്തിൽ എല്ലാ ഇടവക ജനങ്ങളും സംഘടനാ അംഗങ്ങളും ഞായറാഴ്ച വൈകുന്നേരം കൃത്യം  3.45 ന് അരമനയിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.

Hot Topics

Related Articles