നെടുമ്പ്രം ഗവ: ഹൈസ്ക്കൂളിൽ ശാസ്ത്രപോഷിണി മോഡൽ ലാബ് ഉദ്ഘാടനം ചെയ്തു

തിരുവല്ല: നെടുമ്പ്രം ഗവ.ഹൈസ്ക്കൂളിൽ കേരള സയൻസ് ആന്റ് ടെക്നോളജി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലാബ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നു.
ശാസ്ത്ര പഠനം വിഷയാധിഷ്ഠിതമായി വേർതിരിച്ച് വ്യത്യസ്ത ലാബുകളിലായി പ്രവർത്തന സജ്ജമാക്കിയ ശാസ്ത്രപോഷിണി മോഡൽ ലാബിന്റെ ഉദ്ഘാടനം തിരുവല്ല എംഎൽഎ അഡ്വ. മാത്യു ടി തോമസ് നിർവ്വഹിച്ചു. ഡി.ഇ.ഒ പ്രസീന ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ഇ.ഒ മിനി കുമാരി, ഗ്രാമ പഞ്ചായത്ത് അംഗം ജിജോ ചെറിയാൻ, ഹെഡ്മിസ്ട്രസ് സംഗീത പി.എസ്, പി.റ്റിഎ പ്രസിഡന്റ് സന്തോഷ്.വി , ദീപ റേച്ചൽ തോമസ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles