പവർലിഫ്റ്റിങിൽ ഒന്നാം സ്ഥാനം; അന്നമ്മ ചാക്കോയെ പോന്നാട അണിയിച്ച് ആദരിച്ചു

കോട്ടയം: ആലപ്പുഴയിൽ നടന്ന ഇരുപത്തിനാലാമത് കേരള സ്റ്റേറ്റ് ക്ളാസിക്ക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ വനിതകളുടെ മാസ്റ്റർ ത്രി, എഴുപത്തിനാല് കിലോ വിഭാഗത്തിൽ കോട്ടയം ജില്ലയ്ക്കായി ഒന്നാം സ്ഥാനം നേടി സ്വർണ മെഡൽ കരസ്ഥമാക്കിയ മണർകാട് എരുമപ്പെട്ടി കോട്ടുഞ്ഞാലിൽ റിട്ട: ചീഫ് മാനേജർ കോൾ ഇന്ത്യ, ശ്രീമതി അന്നമ്മ ചാക്കോയെ(64) ആദരിച്ചു. കളത്തിപ്പടി സോളമൻസ് ജിമ്മിൽ നടന്ന ചടങ്ങിൽ വിജയപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രജനി സന്തോഷാണ് പോന്നാട അണിയിച്ച് ആദരിച്ചത്. നമ്മുടെ നാട്ടിൽ നിന്നും ഇന്ത്യ അറിയുന്ന കായിക താരങ്ങൾ ഇനിയും ഉയർന്നു വരണം അതാണ് തന്റെ ആഗ്രഹമെന്നും ആരോഗ്യം നമ്മുടെ സമ്പത്തായി കരുതണം എന്നും രജനി സന്തോഷ് പറഞ്ഞു. തങ്ങളുടെ ആരോഗ്യം മുഖ്യമായി ശ്രദ്ധിക്കുന്നവർ ഒരിക്കലും ലഹരി  ഉപയോഗിച്ച് വഴിതെറ്റി പോകുകയില്ല എന്നും അന്നമ്മ ചാക്കോ വനിതകൾക്ക് ഒരു പ്രചോദനം ആണെന്നും അവർക്ക് പൂർണ്ണ പിന്തുണ നൽകിയ ഭർത്താവ് റിട്ട: ഡെപ്യൂട്ടി മാനേജർ ഇർക്കോൺ ശ്രീ കെ. സി. ചാക്കോയും അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നും രജനി സന്തോഷ് കൂട്ടിച്ചേർത്തു.

Advertisements

കോൾ ഇന്ത്യാ ചീഫ് മാനേജർ എന്ന തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം നാട്ടിൽ വിശ്രമ ജീവിതം നയിക്കുന്നതിനോടൊപ്പം കളത്തിപ്പടി സോളമൻസ് ജിമ്മിൽ വർക്ക്ഔട്ട് ചെയ്യാൻ സമയം കണ്ടെത്തി. ജിമ്മിലുഉള്ള എല്ലാവർക്കും ഇൻസ്പറേഷൻ ആയ അന്നമ്മ ചാക്കോ മാഡത്തിന് കൃത്യമായ പരിശീലനം നൽകിയത് നൂറ് ശതമാനം വിജയം കണ്ടു. ഇപ്പോൾ സംസ്ഥാന പവർലിഫ്റ്റിങ് സ്വർണ മെഡൽ ജേതാവ്. പരിശീലകൻ എന്ന നിലയിൽ ഇത് എനിക്ക് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളാണെന്ന് സോളമൻ തോമസും പറഞ്ഞു.
കളത്തിപ്പടി സോളമൻസ് ജിമ്മിൽ കഴിഞ്ഞ രണ്ടു വർഷമായി പവർലിഫ്റ്റിങ് ഉൾപ്പെടെയുള്ള ഫിറ്റ്നസ് വർക്ക്ഔട്ടുകൾ പരിശീലിക്കുന്ന അന്നമ്മ ചാക്കോ, കെ. സി. ചാക്കോ ഇരുവർക്കും ഈ വർഷത്തെ സോളമൻസ് ജിം ഇൻസ്പറേഷൻ അവാർഡ് കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമ്മാനിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.