വീട്ടുജോലിക്ക് എത്തിയ 15 കാരിയെ വീട്ടിൽ പൂട്ടിയിട്ട് നിരന്തരം പീഡിപ്പിച്ചു; ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ദില്ലി : വീട്ടുജോലിക്കെത്തിയ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. ആസാമിലെ ഗോലാഘട്ട് ജില്ലയിലെ ലജിത് ബോർപുകൻ പൊലീസ് അക്കാദമിയിലെ ഡിഎസ്പിയായ കിരണ്‍ നാഥാണ് അറസ്റ്റിലായത്. 15കാരിയെയാണ് ഇയാള്‍ നിരന്തരമായി പീഡിപ്പിച്ചത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ശനിയാഴ്ച്ച പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

Advertisements

കിരണ്‍ നാഥ് തന്നെ വീട്ടില്‍ പൂട്ടിയിടാറുണ്ടെന്നും കുടുംബാംഗങ്ങളുടെ സഹായത്തോടെ പീഡിപ്പിക്കാറുണ്ടെന്നും പെണ്‍കുട്ടി പറയുന്നു. അതേസമയം, അന്വേഷണത്തില്‍ തെളിവുകള്‍ കിട്ടിയെന്നും പൊലീസുകാരനെ അറസ്റ്റ് ചെയ്തതായും ഡിസിപി ഗ്യാനേന്ദ്ര പ്രതാപ് സിങ് അറിയിച്ചു. പോക്സോ കേസുള്‍പ്പെടെ നിരവധി വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടിയുടേയും സാക്ഷികളുടേയും മൊഴി രേഖപ്പെടുത്തിയതായും തുടരന്വേഷണം നടന്നു വരികയാണെന്നും ഡിസിപി പ്രതികരിച്ചു.

Hot Topics

Related Articles