ചെന്നൈ: തമിഴ് സൂപ്പര്‍താരം അജിത് കുമാറിന്റെ 63മത്തെ ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഗുഡ് ബാഡ് അഗ്ലി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആദിക് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം.
പുഷ്പ അടക്കം തെലുങ്കിലെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ മൈത്രി മൂവി മേക്കേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ആദ്യ തമിഴ് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ഒരു ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നാണ് ടൈറ്റില്‍ നല്കുന്ന സൂചന. നേരത്തെ തന്നെ അടുത്ത ചിത്രം തലയ്ക്കൊപ്പം എന്ന സൂചന ആദിക് നല്‍കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം രസകരമായ ഒരു കാര്യവും വാര്‍ത്തയാകുന്നുണ്ട്.
22 കൊല്ലത്തിന് ശേഷമാണ് ഒരു അജിത്ത് ചിത്രത്തിന് ഇംഗ്ലീഷ് ടൈറ്റില്‍ വരുന്നത്. 2002 ല്‍ ഇറങ്ങിയ അജിത്തിന്റെ രണ്ട് ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷിലായിരുന്നു ടൈറ്റില്‍. റെഡും, വില്ലനും ആയിരുന്നു ആ ചിത്രങ്ങള്‍. അതിന് ശേഷം അജിത്തിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ തമിഴ് ടൈറ്റിലിലാണ് എത്തിയത്. അതേ സമയം ഗുഡ് ബാഡ് അഗ്ലിയുടെ സംഗീതം ദേവി ശ്രീ പ്രസാദാണ്. ഇദ്ദേഹം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു അജിത്ത് ചിത്രത്തിന് സംഗീതം നല്‍കുന്നത്. അജിത്തിന്റെ വീരം എന്ന ചിത്രത്തിലാണ് ഡിഎസ്പി അവസാനം സംഗീതം നല്‍കിയത്. ജൂണ്‍ ആദ്യം ചിത്രം ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം.