മഞ്ഞുമ്മൽ ബോയ്സ് രചിച്ചത് ചരിത്രം :  200 കോടി ക്ലബ്ബിലെ ആദ്യ മലയാള സിനിമ

കൊച്ചി : മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോക്സ് ഓഫിസ് സിനിമ ചരിത്രം ഇനി ചിദംബരം സംവിധാനം ചെയ്ത  മഞ്ഞുമ്മൽ ബോയ്സിന്. ഇന്നലെ 195 കോടി നേടി 200 കോടി രൂപ എന്ന റെക്കോർഡിനരിലായിരുന്നു ചിത്രം. തമിഴ്നാട്ടിൽ നിന്ന് റിലീസ് ചെയ്ത ശേഷം ആകെ അമ്പത് കോടി കളക്ഷൻ എന്ന നേട്ടം കടന്നതോെടെയാണ് ആഗോള കലക്‌ഷനും 200 കോടി കടന്നത്. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ 50 കോടി നേടുന്ന ആദ്യ അന്യ ഭാഷ ചിത്രമെന്ന റെക്കോർഡും മഞ്ഞുമ്മലാണ്. ബാഹുബലി, ബാഹുബലി 2, കെജിഎഫ് ചാപ്റ്റർ 2, ആർ.ആർ.ആർ, അവതാർ എന്നീ സിനിമകളാണ് തമിഴ്നാട്ടിൽ നിന്നും മഞ്ഞുമ്മൽ ബോയ്സിന് മുമ്പ് തമിഴ് ഇതര സിനിമകളായി 50 കോടി നേടിയത്.

കഴിഞ്ഞ 25 ദിവസം കൊണ്ട് മിഡിൽ ഈസ്റ്റിൽ നിന്നും 37.4 കോടി രൂപയും മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിലെ തിയറ്ററുകളിൽ നിന്നും 60 കോടി ഇന്നലെ വരെ നേടിയപ്പോൾ കര്‍ണാടകത്തില്‍ നിന്ന് ഏകദേശം 11 കോടിയോളം നേടി.സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് മഞ്ഞുമ്മൽ ബോയ്സായി എത്തുന്നത്. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി മൊഴി മാറ്റ പതിപ്പുകൾ കൂടി ഇറങ്ങുന്നതോടെ ചിത്രത്തിൻ്റെ കളക്ഷനിൽ ഗണ്യമായ വർദ്ധന വീണ്ടും അണിയറക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

Hot Topics

Related Articles