അത്യാഹിത വിഭാഗത്തിൽ നിന്നും മോർച്ചറിവരെ മൃതദേഹം കൊണ്ടു പോയത് ആംബുലൻസിൽ..! കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ ബഗികാർ വീണ്ടും തകരാറിൽ; ഇക്കുറി തകരാറിലായത് ബ്രേക്ക്; ലക്ഷങ്ങൾ മുടക്കിയിട്ടും ബഗിക്കാർ തകരാറിൽ

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപണി നടത്തിയെടുത്ത ബഗികാർ ഓടുന്നില്ല. രോഗികൾക്ക് വാർഡുകളിലേയ്ക്കും തിരികെയും വെയിലേൽക്കാതെ മടങ്ങിവരുന്നതിനായി സംഭാവനയായി ലഭിച്ച ബഗിക്കാറാണ് ഇപ്പോൾ പൊടിപിടിച്ച് ആശുപത്രിയുടെ മൂലയിൽ കിടക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് മെമ്മോറിയൽ സൊസൈറ്റിയാണ് കാർ സംഭാവന ചെയ്തത്. 2018 ലാണ് രണ്ട് ആംബുലൻസുകൾ ജില്ലാ ജനറൽ ആശുപത്രിയ്ക്ക് സംഭാവന ചെയ്തത്. കഷ്ടിച്ച് ഒരു വർഷം മാത്രമാണ് ഈ കാർ ഓടിയത്. ഇതേ തുടർന്ന് ബഗിക്കാർ കാര്യമായ തകരാറുകളില്ലാതെ ഓടുകയായിരുന്നു. ഇതിനിടെയാണ് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലുണ്ടായ തകരാറുകളുടെ ഭാഗമായി ബഗിക്കാർ ഓടാതെയായത്. പിന്നീട് മാസങ്ങൾക്ക് മുൻപ് ആശുപത്രി വികസന സമിതി അംഗം പി.കെ ആനന്ദക്കുട്ടൻ ഇടപെട്ട് മൂന്നു ലക്ഷത്തോളം രൂപ മുടക്കി ബഗികാർ അറ്റകുറ്റപണി പൂർത്തിയാക്കി. എന്നാൽ, മാസങ്ങൾ കഴിയുന്നതിനു മുൻപ് തന്നെ ബഗ്ഗിക്കാർ വീണ്ടും വർക്ക്‌ഷോപ്പിലായി. ബ്രേക്കിന്റെ തകരാറിനെ തുടർന്നാണ് ഇപ്പോൾ ബഗിക്കാർ തകരാറിലായിരിക്കുന്നത്. മാസങ്ങളായ ഈ ബഗ്ഗിക്കാർ പൊടിപിടിച്ചു കിടക്കുകയാണ്. നിലവിൽ ആശുപത്രിയിലെ പേ വാർഡിനു സമീപത്തായ ഈ ബഗ്ഗിക്കാർ മാറ്റിയിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മരിച്ച മൂലവട്ടം സ്വദേശിയുടെ മൃതദേഹം അത്യാഹിത വിഭാഗത്തിൽ നിന്നും മോർച്ചറി വരെ എത്തിക്കുന്നതിനായി പുറത്ത് നിന്നുള്ള ആംബുലൻസാണ് വിളിക്കേണ്ടി വന്നത്. ജില്ലാ ജനറൽ ആശുപത്രിയിൽ ഉളള രണ്ട് ആംബുലൻസുകൾ കണ്ടം ചെയ്തതിനാൽ നിലവിൽ ഒരു ആംബുലൻസ് മാത്രമാണ് ഉള്ളത്. വിവിഐപി വിഐപി ഡ്യൂട്ടി വരുമ്പോൾ ഈ ആംബുലൻസ് പുറത്തേയ്ക്ക് കൊണ്ടു പോകും. അതുകൊണ്ടു തന്നെ ജില്ലാ ജനറൽ ആശുപത്രിയുടെ ആവശ്യങ്ങൾക്ക് ആംബുലൻസ് ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. ഇതിനിടെയാണ് ഇപ്പോൾ ബഗ്ഗിക്കാറും തകരാറിലായിരിക്കുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.