ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് മുൻപേ വിജയമുറപ്പിച്ച് ബി.ജെ.പി. മുഖ്യമന്ത്രി പ്രേമഖണ്ഡു അടക്കം അഞ്ചുപേർക്ക് സംസ്ഥാനത്ത് എതിർ സ്ഥാനാർത്ഥികളില്ല.നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിച്ചിട്ടും അഞ്ച് ബി.ജെ.പി സ്ഥാനാർത്ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സ്ഥാനാർത്ഥികളെ നിറുത്തിയില്ല. ഇതോടെ അഞ്ചിടത്തും ബി.ജെ.പി വിജയം ഉറപ്പിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ആരും പത്രിക പിൻവലിച്ചില്ലെങ്കില്‍ ഇവരെ വിജയികളായി പ്രഖ്യാപിക്കും. സംസ്ഥാനത്ത് മുക്തോ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് പേമ ഖണ്ഡു മത്സരിച്ചിരുന്നത്.
Advertisements