ന്യൂസ് ഡെസ്ക് : ആടുജീവിതത്തില്‍ നിന്ന് ഒരു സീൻ പോലും കട്ട് ചെയ്തിട്ടില്ലെന്ന് സംവിധായകൻ ബ്ലെസി. ന്യൂഡിറ്റി ഉള്ളത് കൊണ്ട് സിനിമക്ക് ആദ്യം തന്നത് ‘എ’ സര്‍ട്ടിഫിക്കറ്റ് ആണെന്നും, പിന്നീട് അപ്പീല്‍ പോയതിന് ശേഷമാണ് അത് യു/എ സര്‍ട്ടിഫിക്കറ്റായി മാറിയതെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലെസി പറഞ്ഞു.
ബ്ലെസി പറഞ്ഞത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
: ‘ധ്യാനേ നീ എത്ര വേണേല്‍ അപമാനിച്ചോ, പക്ഷെ പടത്തിന്റെ കഥ പറയരുത്’, ഓഫ് സ്‌ക്രീനില്‍ നിന്ന് വിളിച്ചു പറഞ്ഞ് വിനീത് ശ്രീനിവാസൻ
ഒരു സിനിമയെപ്പറ്റി എല്ലാവരും ചര്‍ച്ച ചെയ്യുമ്ബോള്‍ അതില്‍ ഒരു പ്രാധാന്യവും ഇല്ലാത്ത ഇത്തരം വിഷയങ്ങള്‍ക്ക് മറുപടി പറയുക എന്നത് ഒരു ഫിലിംമേക്കറുടെ ഗതികേടാണ്. സ്വസ്ഥത എന്തെന്ന് ഞാന്‍ അറിയാന്‍ പാടില്ലെന്ന നിര്‍ബന്ധമുള്ളവരാണ് ഇത്തരം കാര്യങ്ങള്‍ മാത്രം ചര്‍ച്ചയാക്കുന്നത്.
ഞാന്‍ സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ കൊടുത്ത ഫൂട്ടേജില്‍ നിന്ന് ഒരു സീന്‍ പോലും മാറ്റേണ്ടി വന്നിട്ടില്ല. അവര്‍ എനിക്ക് ഒരൊറ്റ നിര്‍ദേശം മാത്രമേ തന്നിട്ടുള്ളൂ. ട്രിപ്പിള്‍ ഫൈവ് എന്ന് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യണം, അല്ലെങ്കില്‍ അവിടെ വേറെ ഏതെങ്കിലും വാക്ക് ഉപയോഗിക്കണം എന്ന്. പുകവലിയെ പ്രൊമോട്ട് ചെയ്യുന്നതിനാലാണത്. ആ വാക്ക് മാറ്റി ഫോറിന്‍ സിഗരറ്റ് എന്ന് ഞാന്‍ മാറ്റി.
പൃഥ്വിയുടെ ന്യൂഡിറ്റി കാണിക്കുന്നത് കൊണ്ട് സിനിമക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ് തരേണ്ടി വരുമെന്ന് സെന്‍സര്‍ ബോര്‍ഡിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ നിന്ന് വിളിച്ചുപറഞ്ഞു. അതിനെതിരെ അപ്പീല്‍ പോയിട്ടാണ് യു/എ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്.