ലോക്‌സഭ തിരഞ്ഞെടുപ്പ് ; സംസ്ഥാനത്ത് ഇന്ന് 87 സ്ഥാനാർഥികൾ നാമ നിർദേശപത്രിക സമർപ്പിച്ചു 

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ഇന്ന് (ബുധൻ)  87 സ്ഥാനാർഥികൾ നാമ നിർദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. പല സ്ഥാനാർഥികളും ഒന്നിൽ കൂടുതൽ നാമ നിർദേശ പത്രികകൾ  സമർപ്പിച്ചിട്ടുണ്ട്. ആകെ 152 പത്രികകൾ  ഇന്ന് മാത്രം ലഭിച്ചു. 

Advertisements

ഓരോ മണ്ഡലത്തിലും ലഭിച്ച നാമനിർദേശ പത്രികകളുടെ  വിവരം:  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരം- 5, 

ആറ്റിങ്ങല്‍ – 7, 

കൊല്ലം – 5,  

പത്തനംതിട്ട- 6, 

മാവേലിക്കര- 3, 

ആലപ്പുഴ- 7, 

കോട്ടയം-11, 

ഇടുക്കി-10, 

എറണാകുളം- 7, 

ചാലക്കുടി- 6, 

തൃശൂര്‍ -13, 

ആലത്തൂര്‍-4,  

പാലക്കാട് – 4, 

പൊന്നാനി – 7, 

മലപ്പുറം-9, 

കോഴിക്കോട് – 9, 

വയനാട് – 7,  

വടകര- 5, 

കണ്ണൂര്‍ – 17, 

കാസര്‍കോട്- 10 എന്നിങ്ങനെയാണ്.    

മാര്‍ച്ച് 28 ന് നാമനിർദേശ പത്രികാ സമര്‍പ്പണം തുടങ്ങിയതു മുതല്‍ ഇതുവരെ സംസ്ഥാനത്ത് ആകെ 143 സ്ഥാനാർഥികള്‍ പത്രിക സമര്‍പ്പിച്ചു. 

ഇതുവരെ ആകെ ലഭിച്ചത് 234 നാമനിർദേശ പത്രികകളാണ്. ഇതുവരെ ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. കൊല്ലത്തും തൃശൂരുമാണ്(11 വീതം). കാസര്‍കോടും കണ്ണൂരും 10 സ്ഥാനാര്‍ഥികള്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഏറ്റവും കുറച്ച് സ്ഥാനാര്‍ഥികള്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചത് പത്തനംതിട്ടയിലാണ്(മൂന്ന്)._

Hot Topics

Related Articles