കോട്ടയം: യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജി വച്ച സജി മഞ്ഞക്കടമ്പൻ കേരള കോൺഗ്രസ് എമ്മിലേയ്‌ക്കെന്ന സൂചന. മറ്റൊരു പാർട്ടിയിലേയ്ക്കുമില്ലെന്ന് ശക്തമായി പറയുമ്പോഴും, പാലായിലെ കേരള കോൺഗ്രസ് എം ഓഫിസിലെത്തി കെ.എം മാണിയുടെ ചിത്രവുമായി മടങ്ങിയ സജി നൽകുന്നത് വലിയൊരു സന്ദേശം തന്നെയാണ്്. ഇന്ന് രാവിലയാണ് സജി പാലായിലെ കേരള കോൺഗ്രസ് ഓഫിസിലെത്തി കെ.എം മാണിയുടെ ചിത്രം എടുത്ത് മടങ്ങിയത്. ഇത് താൻ ഈ ഓഫിസിൽ വാങ്ങി വച്ചതാണ് എന്ന അവകാശവാദമാണ് സജി ഉയർത്തുന്നത്. അതുകൊണ്ടു തന്നെ തനിക്ക് മറ്റൊരു രാഷ്ട്രീയമില്ലെന്നും സജി പറയുന്നു.
വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണം അതിവേഗം പുരോഗമിക്കുകയാണ്. എല്ലാ മുന്നണികളും അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് യുഡിഎഫിനെ പ്രതിസന്ധിയിലാക്കി സജി മഞ്ഞക്കടമ്പൻ രാജി വച്ചത്. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും അപ്രതീക്ഷിതമായി സജി രാജി വച്ചത് അക്ഷാർത്ഥത്തിൽ യുഡിഎഫ് പ്രവർത്തകരെ ഞെട്ടിച്ചു കളഞ്ഞിട്ടുണ്ട്. ഈ കാറ്റിൽ ഇളകിയാടുമ്പോഴാണ് സജിയുടെ പുതിയ നീക്കം ഇന്നുണ്ടായത്. പാലായിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഓഫിസിലെത്തിയ സജി മഞ്ഞക്കടമ്പൻ കെ.എം മാണിയുടെ ചിത്രം എടുത്ത് മടങ്ങി. സജിയുടെ ഈ വരവും മടക്കവും വലിയ രാഷ്ട്രീയ സന്ദേശമാണ് ഇപ്പോൾ നൽകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേയ്ക്കും ഇല്ലെന്ന് സജി ഉറപ്പിച്ച് പറയുമ്പോഴും മഞ്ഞക്കടമ്പൻ തിരികെ കേരള കോൺഗ്രസ് എമ്മിലേയ്ക്കു മടങ്ങുമെന്ന സൂചനയും സജീവമാണ്. കെ.എം മാണിയുടെ ചിത്രം ജോസഫ് വിഭാഗത്തിന്റെ ഓഫിസിൽ നിന്നും എടുത്ത് മാറ്റിയ സജി നൽകുന്ന സന്ദേശവും ഇതിനോടകം തന്നെ വ്യക്തവുമാണ്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് സജി കേരള കോൺഗ്രസ് എമ്മിലെത്തിയാൽ ഇത് യുഡിഎഫിന് കൂടുതൽ തിരിച്ചടിയായി മാറും.