മെഡിക്കൽ കോളേജ് ഭൂഗർഭ പാത നിർമ്മാണം ; ഗതാഗത ക്രമീകരണത്തിൽ അപാകത ;രോഗികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി

 

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിലേക്ക് ബസ് സ്റ്റാൻഡിൽ നിന്നും ഭൂഗർഭ പാത നിർമ്മിക്കുന്നതു മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ആംബുലൻസിൽ വരുന്ന രോഗികൾക്കും മറ്റ് യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി.ബസ് സ്റ്റാൻ്റിനുള്ളിൽ തലങ്ങും വിലങ്ങും( അങ്ങോട്ടും ഇങ്ങോട്ടും) ബസ് കൾ, ലോറികൾ ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങൾ പോകുന്നത് ബസ് സ്റ്റാൻ്റിനുള്ളിൽ വിവിധവാഹന ങ്ങൾ തിങ്ങി നിറഞ്ഞ് കിടക്കുന്നതിനാൽ മെഡിക്കൽ കോളേജിലേക്ക് രോഗികളുമായി എത്തുന്ന വാഹനങ്ങൾക്ക് യഥാസമയം ആശുപത്രിയിൽ എത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നു. കഴിഞ്ഞ ദിവസം ഡയാലിസിസ് ന് പോകേണ്ട ഒരു രോഗി ഓട്ടോറിക്ഷയിൽ വരവേ സ്റ്റാൻ്റിനുള്ളിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് കിടന്നു. ഈ സമയം മറ്റ് വാഹനങ്ങൾ പോയപ്പോഴുണ്ടായ പൊടി ശല്യം മൂലം ഇവർ ഒട്ടോറിക്ഷയിലിരുന്ന് രക്തം ശർദ്ദിച്ചു. ഉടൻ തന്നെ ഓട്ടോ ഡ്രൈവർമാർ ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.പാത നിർമ്മാണത്തിൻ്റെ ഭാഗമായി പ്രധാന റോഡിൽ നിന്ന് ബസ് സ്റ്റാൻ്റിലേക്ക് വീതി കൂട്ടുന്നതിൻ്റെ ഭാഗമായി

Advertisements

 ബസ് സ്റ്റാൻഡിന് സമീപത്ത് പ്രവർത്തിച്ചിരുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ നിർമ്മിച്ചിരുന്ന വെയിറ്റിംഗ് ഷെഡ് ജെ സി ബി ഉപയോഗിച്ച് തകർത്ത ശേഷമാണ് മുഴുവൻ വാഹനങ്ങളും പോകുന്നതിന് അല്പം വീതി കൂട്ടിയത്. പൂഴിയിട്ടാണ് വെയിറ്റിംഗ് 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷെഡ് നിർമ്മിച്ചിരുന്നതിനാൽ ഈ പൂഴി നിരത്തിയാണ് റോഡിന് വീതിയുണ്ടാക്കിയത്.അതിനാൽ ഏത് വാഹനങ്ങൾ പോയാലും പൊടി പറക്കുന്നത് മൂലം സ്റ്റാൻ്റിലെ വ്യാപാരികൾക്കും ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും ബുദ്ധിമുട്ടാണ് .കൂടാതെ പാതയുടെ നിർമ്മാണം നടക്കുന്നതിനാൽ പകൽ സമയം മു ഴുവൻ അപ്രഖ്യാപിത പവ്വർ കട്ടാണ്.രാവിലെ 9 ന് വൈദ്യുതി ബന്ധം വിഛേദിച്ചാൽ വൈകിട്ട് 6 ന് ശേഷമേ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കൂ.ഇത് ഈ ഭാഗത്തുള്ള 

വീടുകൾക്കും വ്യാപാരി വ്യവസായികൾക്കും വലിയ ബുദ്ധിമുട്ട് കൾ ഉണ്ടാക്കുന്നതായും പരാതിയുണ്ട്.അതിനാൽ ബസ് സ്റ്റാന്റിനുള്ളിലെ വലിയ തിരക്ക് ഒഴിവാക്കുവാൻ ബസ് കളും ആശുപത്രി വാഹനങ്ങളും സമീപത്തെ ഓട്ടോറിക്ഷ അടക്കമുള്ള ടാക്സി വാഹനങ്ങളും മാത്രം കടന്നുപോകുവാൻ സൗകര്യമുണ്ടാക്കുന്നതോടൊപ്പംമെഡിക്കൽ കോളജിക്ക്എത്തുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിക്കുവാൻ മറ്റൊരു ഗയിറ്റ് തുറന്നുകൊടുക്കണമെന്നാണ് രോഗി കളുടേയും യാത്രക്കാരുടേയും ആവശ്യം. വലിയ രീതിയിലുള്ള പൊടി ശല്യം ഒഴിവാക്കാൻ പാത നിർമ്മിക്കുന്ന കരാറുകാരൻ തയ്യാറാകണമെന്നുമാണ് നാട്ടുകാരുടേയും വ്യാപാരികളും ആവശ്യപ്പെടുന്നത്

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.