കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ ബസ് ബേ പുനസ്ഥാപിക്കണമെന്ന് നഗരസഭ ഉപാധ്യക്ഷൻ ബി.ഗോപകുമാർ ആവശ്യപ്പെട്ടു. കൗൺസിൽ യോഗത്തിലാണ് ഇദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. തിരുനക്കര ബസ് സ്റ്റാൻഡിലൂടെ ബസുകൾ കടത്തി വിട്ട് ബസ് ബേ സൗകര്യം ക്രമീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം. പുതിയ ഓഫിസ് കം ഷോപ്പിംങ് കോംപ്ലക്സ് നിർമ്മാണം ആരംഭിക്കുന്നത് വരെ ബസ് ബേ സൗകര്യം ഒരുക്കുന്നതിനൊപ്പം യാത്രക്കാർക്കായി വിശ്രമ കേന്ദ്രവും ശുചിമുറി സൗകര്യവും ഒരുക്കണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുൻപേ ഇക്കാര്യത്തിൽ കൗൺസിൽ തീരുമാനമുള്ളതിനാൽ പെരുമാറ്റച്ചട്ടം ബാധകമല്ലായെന്നും പൊതുജനങ്ങൾ നേരിടുന്ന അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനായി ജില്ലാ കളക്ടറുടെ അനുമതിയോടെ ബസ് യാത്രക്കാർക്കായി സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും വൈസ് ചെയർമാൻ ആവശ്യപ്പെട്ടു.