മൈനോറിറ്റി മോർച്ച തിരുവല്ലയിൽ സ്നേഹസംഗമം നടത്തി

തിരുവല്ല : മൈനോറിറ്റി മോർച്ച തിരുവല്ല മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ സ്നേഹ സംഗമം നടത്തി. മൈനോറിറ്റി മോർച്ച മണ്ഡലം പ്രസിഡൻ്റ് ഡോ.വി.വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ സിനിമാ സംവിധായകൻ ബ്ലെസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ സമിതിയംഗം കെ.ആർ.പ്രതാപചന്ദ്ര വർമ്മ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ റവ. ടി.എ.ശാമുവൽ അനുഗ്രഹ പ്രഭാഷണം നടത്തി. ബിജെപി മണ്ഡലം പ്രസിഡൻ്റ് അനീഷ് വർക്കി, ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു, ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.ജെ.ജോൺ, ഐ.ടി. സെൽ സംസ്ഥാന കൺവീനർ ജയശങ്കർ, ഓബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അരുൺ പ്രകാശ്, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ, ന്യുനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് ബിനോയ്, ന്യൂനപക്ഷ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എം.ജി.വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles