കൊച്ചി: ഗള്‍ഫ് മലയാളികളുടെ വിഷു ആഘോഷത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി നാലു ദിവസങ്ങളിലായി 1500ല്‍പ്പരം ടണ്‍ പച്ചക്കറി കയറ്റി അയയ്ക്കും.ഇതില്‍ കൂടുതലും വിഷുക്കണി കാണാനുള്ള വിഭവങ്ങളാണ്. കഴിഞ്ഞ വർഷം 1300 ടണ്‍ പച്ചക്കറിയാണ് വിഷു സീസണില്‍ കൊച്ചിയില്‍നിന്നു കയറ്റുമതി ചെയ്തത്.ഇത്തവണ യാത്രാ വിമാനങ്ങളിലാണ് അധികവിഭവങ്ങളും കയറ്റി അയയ്ക്കുന്നത്. രണ്ടു കാർഗോ വിമാനങ്ങളും ക്രമീകരിക്കും. കണിക്കൊന്ന പൂവ്, കണി വെള്ളരിക്ക, ചക്ക, മാങ്ങ, അച്ചിങ്ങ, കുമ്ബളങ്ങ, തക്കാളി, വെണ്ടക്ക, മുരിങ്ങക്കായ, മത്തങ്ങ, കോവക്ക തുടങ്ങിയവയാണ് പ്രധാനമായും കയറ്റി വിടുന്നത്.
വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളില്‍നിന്നുള്ള കൃഷിക്കാരില്‍നിന്നു സംഭരിക്കുന്ന കാർഷികവിഭവങ്ങള്‍ക്കൊപ്പം തമിഴ്നാട്ടില്‍നിന്നു കൊണ്ടുവരുന്ന സാധനങ്ങളും കയറ്റി അയയ്ക്കുന്നുണ്ട്. കേരളത്തില്‍നിന്നു ഗള്‍ഫ് മേഖലയിലേക്ക് കയറ്റി അയയ്ക്കുന്ന വിഭവങ്ങള്‍ ഈ വർഷം ജനുവരി മുതല്‍ മാർച്ച് 31 വരെയുള്ള കാലയളവില്‍ വർധിച്ചിട്ടുണ്ട്. ഈ വർഷം 20030.150 ടണ്‍ സാധനങ്ങളാണ് കയറ്റി വിട്ടത്. കഴിഞ്ഞവർഷം ഈ കാലയളവില്‍ 14898.305 ടണ്‍ വിഭവങ്ങളാണു കയറ്റി വിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെങ്കടലിലെ കടല്‍ക്കൊള്ളക്കാരുടെ ഭീഷണിമൂലം കപ്പല്‍ഗതാഗതം തടസപ്പെട്ടതാണു വ്യോമമാർഗമുള്ള കാർഗോ കയറ്റുമതി വർധിക്കാൻ കാരണം. പൂക്കള്‍, പഴം, പച്ചക്കറി, മാംസം, മത്സ്യം തുടങ്ങിയ സാധനങ്ങളുടെ കയറ്റുമതിയാണ് കൂടിയത്. ഈ കാലയളവില്‍ തിരുവനന്തപുരം വഴി 8084.1225 ടണ്ണും കൊച്ചി വഴി 6855.04 ടണ്ണും കോഴിക്കോട് വഴി 4345 ടണ്ണും കണ്ണൂർ വഴി 746 ടണ്ണും സാധനങ്ങളാണു കയറ്റിവിട്ടത്.