എസ് എൻ ഡി പി യോഗം ഇറുമ്പയം ശാഖയിൽ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനവും കുമാരനാശൻ അനുസ്മരണവും നടത്തി

വൈക്കം : എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 1801ഇറുമ്പയം ശാഖയിലെ നവീകരിച്ച ഓഡിറ്റോറിയ ത്തിന്റെ ഉൽഘാടനകർ മ്മം യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശൻ യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് സംയുക്തമായി ഉൽഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌പി എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറികെ എം.സോമൻ മുഖ്യപ്രസംഗം നടത്തി.നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആശ്യമായ തുക സംഭാവനയായി നൽകിയ ബിജു തെരുവക്കാലായെ യൂണിയൻ നേതാക്കൾ പൊന്നാട അണിയിച്ച് ആദരിച്ചു.യൂണിയൻ കമ്മിറ്റി അംഗം രാജപ്പൻ തൊട്ടുവാ, ബിജു ലക്ഷ്മണൻ, കെ പി. സന്തോഷ്‌ കുമാർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ്‌ ജയ അനിൽ, ലത അശോകൻ, ഷീജ മോഹൻദാസ്സ്,ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles