കോട്ടയത്ത് നാഷണൽ ഫോഴ്സ് അക്കാഡമിയുടെ പേരിൽ വൻ തട്ടിപ്പ് :ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി തട്ടിപ്പിനിരയായ വിദ്യാർത്ഥികൾ

കോട്ടയം : കോട്ടയത്ത് നാഷണൽ ഫോഴ്സ് അക്കാഡമിയുടെ പേരിൽ കോട്ടയത്ത്  തട്ടിപ്പിനിരയായ വിദ്യാർത്ഥികൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.സിവിൽ സർവീസ്,നഴ്സിംഗ്,ആർമി, പോലീസ് തുടങ്ങി സർക്കാർ ജോലികൾ വേഗം നേടിത്തരാം എന്ന് ആവശ്യം ഉന്നയിച്ചായിരുന്നു വിദ്യാർഥികളിൽ നിന്നും പണം ഈടാക്കിയത്. ഒരു വർഷത്തെ ക്ലാസിന് വെറും ഒരു മാസത്തെ ക്ലാസ്സ് മാത്രമാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്. 45 ഓളം വിദ്യാർത്ഥികൾ ആണ് ഈ ബാച്ചിൽ ഉണ്ടായിരുന്നത്.ഒരു വർഷത്തെ കോഴ്സ് എന്ന പേരിലാണ് വിദ്യാർത്ഥികളിൽ നിന്നും പൈസ മേടിച്ചത് ഒരു വർഷത്തെ കോഴ്സിനു ശേഷം വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കും എന്ന് വിദ്യാർഥികളെ വിശ്വസിപ്പിച്ചാണ് ഇവർ മുന്നോട്ടുപോയത്.  എന്നാൽ വെറും ഒരു മാസത്തെ ക്ലാസുകൾ മാത്രമാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്.പിന്നീട് ക്ലാസുകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് യാതൊരു വിവരവും സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. തുടർന്ന് വിദ്യാർത്ഥികൾ പലതവണ സ്ഥാപനവുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്നില്ല. സ്ഥാപനത്തിന്റെ കൊല്ലത്തെ ബ്രാഞ്ചിലും വിദ്യാർത്ഥികൾ ബന്ധപ്പെട്ടെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.തുടർന്നാണ് തങ്ങൾ പറ്റിക്കപ്പെട്ടു എന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും മനസ്സിലാക്കുന്നത്. ഇടുക്കി,കട്ടപ്പന, ആലപ്പുഴ,മണിമല തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നും ആണ് വിദ്യാർത്ഥികൾ ഇവിടേക്ക് വന്നത്.എത്രയും പെട്ടെന്ന് തങ്ങളുടെ പണം തിരികെ നൽകണമെന്നാണ് ഇവരുടെ ആവശ്യം.

Hot Topics

Related Articles