രാത്രി ഇന്‍സുലില്‍ എടുത്തിട്ടും രാവിലെ ഷുഗര്‍ കൂടുന്നത് എന്തുകൊണ്ട്? വെളുപ്പിനെ മൂന്ന് മണിയും സോമോഗി ഇഫക്ടും

ഉറക്കത്തില്‍ ശരീരത്തില്‍ നിരവധി ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു. പ്രത്യേകിച്ച് പുലര്‍ച്ചെ സമയങ്ങളില്‍. കൃത്യമായി പറഞ്ഞാല്‍ പുലര്‍ച്ചെ മൂന്നുമണിക്ക്. പ്രമേഹം നിയന്ത്രിക്കാന്‍ രാത്രിയെടുക്കുന്ന ഇന്‍സുലിന്‍മരുന്ന് ഡോസ് കൂടുതലായി പോകുന്നവരില്‍ വെളുപ്പിന് മൂന്നുമണി സമയത്ത് ഷുഗര്‍ നില പെട്ടെന്ന് താഴ്ന്നുപോവും. ഉറക്കത്തിനിടയില്‍ ഇത് പലരും അറിയാറില്ല. അത് മറികടക്കാന്‍ ശരീരം ശ്രമിക്കും. പല ഹോര്‍മോണുകളും സ്രവിപ്പിക്കും. ഇതുമൂലം ഫാസ്റ്റിങ് ഷുഗര്‍ കുറവ് കാണിക്കില്ല. ഇത് കൃത്യമായി കണ്ടെത്താനാണ് വെളുപ്പിന് മൂന്നുമണിക്ക് പരിശോധിക്കുന്നത്. ഇത് 3 എഎം പരിശോധന എന്നാണ് അറിയപ്പെടുന്നത്.

Advertisements

പ്രമേഹമുള്ളവര്‍ക്ക്, അതായത് ഇന്‍സുലിന്‍ കുറവോ ഇന്‍സുലിന്‍ പ്രതിരോധമോ ഉള്ളവര്‍ക്ക് ഉയര്‍ന്ന പഞ്ചസാര നിയന്ത്രിക്കാനാവില്ല. അതുകൊണ്ട് രാവിലെ ഭക്ഷണത്തിന് മുന്‍പുള്ള പരിശോധനയില്‍ ഷുഗര്‍ നില കൂടുതലായിരിക്കും. പ്രതിവിധിയെന്നോണം പഞ്ചസാരയുടെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഹോര്‍മോണുകള്‍ ശരീരം ഉത്പാദിപ്പിക്കാന്‍ തുടങ്ങും. ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിന്റെ ഫലമായി രാവിലെ എഴുന്നേല്‍ക്കുന്ന സമയമാകുമ്പോഴേക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് ആവശ്യത്തില്‍ കൂടുതല്‍ ആയിട്ടുണ്ടാകും. ഇതാണ് സോമോഗി ഇഫക്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രിയെടുക്കുന്ന പ്രമേഹത്തിനുള്ള മരുന്ന് ഇന്‍സുലിന്‍ഡോസില്‍ ഏറ്റക്കുറച്ചിലുകള്‍ വേണോയെന്ന് തീരുമാനിക്കാന്‍ ഈ പരിശോധന നടത്താറുണ്ട്. ടൈപ്പ് വണ്‍ രോഗികളില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ പരിശോധന നടത്താന്‍ പറയാറുണ്ട്. കാരണം അവരിലാണ് ഈ വ്യതിയാനങ്ങള്‍ കൂടിയും കുറഞ്ഞും കണ്ടുവരുന്നത്.

Hot Topics

Related Articles