ആഷസ് ; നാലാം ടെസ്റ്റിൽ പിടി മുറുക്കി ഓസീസ് ; അവസാന ദിനത്തിൽ ഇംഗ്ലണ്ടിന് താണ്ടേണ്ടത് റൺ മല

സി​ഡ്നി : ആഷസ് ടെസ്റ്റിൽ പിടി മുറുക്കി ഓസീസ് .തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ഇ​ന്നി​ങ്സി​ലും സെ​ഞ്ച്വ​റി പൂ​ര്‍​ത്തി​യാ​ക്കി​യ ഖവാജ​യു​ടെ ക​രു​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​നു മു​ന്നി​ല്‍ ആ​തി​ഥേ​യ​ര്‍ ഉ​യ​ര്‍​ത്തി​യ​ത് 388 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ഒരു ദിനം ശേഷിക്കെ ഇംഗ്ലണ്ടിന് താണ്ടാനുള്ളത് വലിയ കടമ്പ.വി​ക്ക​റ്റ് കാ​ത്ത് സ​മ​നി​ല​യി​ലേ​ക്ക് തു​ഴ​ഞ്ഞു​നീ​ങ്ങാ​നാ​യാ​ല്‍ ഇം​ഗ്ല​ണ്ടി​ന് ആ​ശ്വ​സി​ക്കാം. സ്കോ​ര്‍: ആ​സ്ട്രേ​ലി​യ 416-8 ഡി​ക്ല. & 265-6 ഡി​ക്ല., ഇം​ഗ്ല​ണ്ട് 294 & 30-0.

നാ​ലാം ദി​വ​സം 36 റ​ണ്‍​സ് മാ​ത്രം ചേ​ര്‍​ത്ത് 294ല്‍ ​അ​വ​സാ​നി​ച്ച ഇം​ഗ്ലീ​ഷ് ഇ​ന്നി​ങ്സി​നു പി​റ​കെ അ​തി​വേ​ഗം ബാ​റ്റു​വീ​ശി​യ ആ​സ്ട്രേ​ലി​യ ഉ​സ്മാ​ന്‍ ഖവാജ​യു​ടെ ചി​റ​കേ​റി ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 265 റൺസ് നേടി ഇ​ന്നി​ങ്സ് ഡി​ക്ല​യ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. 138 പ​ന്തി​ല്‍ 10 ബൗ​ണ്ട​റി​ക​ളു​ടെ​യും ര​ണ്ടു സി​ക്സു​ക​ളു​ടെ​യും അ​ക​മ്പടി​യി​ലാ​യി​രു​ന്നു ഖവാജ​യു​ടെ 101 റ​ണ്‍​സ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ട്രാ​വി​സ് ഹെ​ഡ് കോ​വി​ഡ് ബാ​ധി​ത​നാ​യ​തി​നെ തു​ട​ര്‍​ന്ന് ടീ​മി​ല്‍ ഇ​ടം​ക​ണ്ടെ​ത്തി​യ താ​രം തു​ട​ര്‍​ച്ച​യാ​യ സെ​ഞ്ച്വ​റി​ക​ളു​മാ​യി ടീ​മി​നെ വി​ജ​യ​ത്തോ​ളം ന​യി​ച്ച്‌ ത​​ന്‍റെ അ​പ്ര​തീ​ക്ഷി​ത സാ​ന്നി​ധ്യം അ​വി​സ്മ​ര​ണീ​യ​മാക്കുകയായിരുന്നു. കാ​മ​റ​ണ്‍ ഗ്രീ​നി​നെ (74) കൂ​ട്ടു​പി​ടി​ച്ചു​ള്ള അ​ഞ്ചാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടാ​ണ് ഓ​സീ​സി​നെ കരകയറ്റിയത്.

ശ​നി​യാ​ഴ്ച ക​ളി നി​ര്‍​ത്തു​മ്പോള്‍ വി​ക്ക​റ്റ് ക​ള​യാ​തെ 30 റ​ണ്‍​സെ​ടു​ത്ത ടീ​മി​ന് ഇ​ന്നു മു​ഴു​വ​ന്‍ ബാ​റ്റ് ചെ​യ്ത് ല​ക്ഷ്യ​ത്തി​ലെ​ത്താ​നാ​കു​മോ എന്ന് കണ്ടറിയണം. സി​ഡ്നി മൈ​താ​ന​ത്ത് ഇ​ത്ര വ​ലി​യ ടോ​ട്ട​ല്‍ ഒ​രു ടീ​മും മ​റി​ക​ട​ന്നി​ല്ലെ​ന്ന​ത് ഇം​ഗ്ല​ണ്ടി​ന് ഭീ​തി കൂ​ട്ടും. 22 റ​ണ്‍​സു​മാ​യി ക്രോ​ലി​യും എ​ട്ടു റ​ണ്‍​സു​മാ​യി ഹ​മീ​ദു​മാ​ണ് ക്രീ​സി​ല്‍.

Hot Topics

Related Articles