കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 15 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 15 ബുധനാഴ്ച വൈദ്യുതി മുടങ്ങും.  അയർകുന്നം സെക്ഷൻ പരിധിയിലെ  വെട്ടുവേലി പള്ളി,താളികല്ല്,എളപ്പാനി,മണ്ണൂർപ്പള്ളി,മണൽ,മറ്റക്കര എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി  വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന പി പി ചെറിയാൻ, കളമ്പാട്ടുചിറ, സെൻ്റ് മേരീസ് നാഷണൽ റബ്ബർ, മോമോ റബ്ബർ, സി കെ ബേബി, റെനോ കമ്പനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട്  5:30  വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വട്ടവേലി, ഞാറയ്ക്കൽ, പൊൻ പള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  പ്ലാസിഡ്, ആറ്റുവാക്കേരി,രക്ഷാഭവൻ , കാണിക്ക മണ്ഡപം , അൽഫോൻസ,  തൊമ്മച്ചൻ മുക്ക്, ഇല്ലത്തുപടി, വടക്കേക്കര ടെബിൾ, വള്ളത്തോൾ, കുട്ടിച്ചൻ , എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30 മുതൽ 5:30വരെ വൈദ്യുതി മുടങ്ങും. 

Advertisements

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആർ എ ആർ എസ് , ഹരികണ്ടമംഗലം 1&2, കരീമടം എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും കൂരോപ്പട സെക്ഷൻ പരിധിയിൽ ചോലപള്ളി കമ്പനി, കളപ്പുരയ്ക്കൽപ്പടി, മൂലേപീടിക, അരീപറമ്പ് അമ്പലം, മിനി ഇൻഡസ്ട്രിയൽ ഏരിയ, ഹോമിയോ റോഡ് ഭാഗങ്ങളിൽ  രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ വൈദ്യുതി മുടങ്ങും.  മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുളിഞ്ചോട്, ദയറ ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles