പാലിക്കുക സുരക്ഷിതമായ അകലം ! സൂക്ഷിക്കുക മൂന്ന് സെക്കൻഡ് സമയം : നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

കൊച്ചി : റോഡപകടങ്ങൾ കുറയ്ക്കാൻ സുരക്ഷിത അകലം – മൂന്ന് സെക്കൻഡ് സമയം നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. റോഡിലെ സുരക്ഷിതമായ യാത്രയ്ക്കു വേണ്ട നിർദ്ദേശങ്ങൾ നൽകിയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് രംഗത്ത് എത്തിയിരിക്കുന്നത്. 

Advertisements

ഫേസ്ബുക്ക് പോസ്റ്റിലെ നിർദ്ദേശങ്ങൾ ഇങ്ങനെ – 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്താണ് “Tail Gating” ?

റോഡിൽ ഒരു വാഹനത്തിൻ്റെ  തൊട്ടുപിറകിൽ വളരെ ചേർന്ന് വണ്ടിയോടിക്കുന്നതാണ് Tail gating. ഇത് അത്യന്തം അപകടമുണ്ടാവാൻ സാധ്യതയുള്ള പ്രവർത്തിയാണ്. എപ്പോഴും ഒരു വാഹനത്തിന് പിറകിൽ “Safe Distance ” ഉണ്ട് എന്ന് ഉറപ്പു വരുത്തുക. തൻ്റെ വാഹനം പോകുന്ന വേഗതയിൽ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്യേണ്ടി വരുമ്പോൾ വാഹനം സുരക്ഷിതമായി നിൽക്കാൻ സാധ്യതയുള്ള ദൂരമാണിത്. ഇത് വാഹനത്തിൻ്റെ വേഗത, ബ്രേയ്ക്കിൻ്റെ എഫിഷ്യൻസി, ടയർ തേയ്മാനം, വാഹനത്തിലുള്ള ലോഡ്, കാലാവസ്ഥ, റോഡ് കണ്ടീഷൻ എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

3 സെക്കൻ്റ് റൂൾ:

നമ്മുടെ റോഡുകളിൽ 3 സെക്കൻ്റ് റൂൾ പാലിച്ചാൽ നമുക്ക് “Safe Distance” ൽ വാഹനമോടിക്കാൻ കഴിയും.

മുൻപിലുള്ള വാഹനം റോഡിലുള്ള ഒരു പോയിൻ്റ് (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു – സൈൻ ബോർഡ്, ഏതെങ്കിലും ഇലക്ട്രിക് / ടെലിഫോൺ പോസ്റ്റ്, അല്ലെങ്കിൽ റോഡിലുള്ള മറ്റേതെങ്കിലും മാർക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം 3 സെക്കൻ്റുകൾക്ക് ശേഷമേ നമ്മുടെ വാഹനം അ പോയിൻ്റ് കടക്കാൻ പാടുള്ളൂ. ഇതാണ് 3 സെക്കൻ്റ് റൂൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

മഴക്കാലത്ത് ഇത് 4 സെക്കൻ്റെങ്കിലും ആവണം.

Hot Topics

Related Articles