പെരുവ: മുള്ളൻപന്നിയെ കനാലിൽ ചത്ത നിലയിൽ കണ്ടെത്തി. എം.വി.ഐ.പി. കനാലിൻ്റെ മരങ്ങോലി-പെരുവ ഉപകനാലിൽ വടുകുന്നപ്പുഴ ഭാഗത്താണ് മുള്ളൻപന്നിയെ കണ്ടെത്തിയത്. കനാലിൽ വിണ മുള്ളൻപന്നി കനാലിൽ വീഴുമ്പോൾ ജീവനുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോൾ ചത്തു പോകുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
Advertisements
ഏകദേശം 20 കിലോയോളം തൂക്കം വരും. കഴിഞ്ഞ വർഷം മണ്ണുക്കുന്ന്- മുളക്കുളം റോഡിൽ മുള്ളൻപന്നിയുടെ കുഞ്ഞുങ്ങളെ നാട്ടുകാർ കണ്ടിരുന്നു. മുള്ളൻപന്നിയെ കാണാൻ നിരവധിയാളുകളാണ് ഇങ്ങോട്ട് എത്തിയത്. മുള്ളൻപന്നിയെ പിന്നീട് എരുമേലിയിൽ നിന്നും എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കൊണ്ടുപോയി.