നിര്‍ത്തിയിട്ട കാറില്‍ നിന്നും വോട്ടര്‍മാര്‍ക്ക് പണം വിതരണം; ബിജെപി പ്രവര്‍ത്തകൻ കോയമ്പത്തൂരില്‍ പിടിയില്‍

കോയമ്പത്തൂർ : കോയമ്പത്തൂരില്‍ ബിജെപി പ്രവർത്തകന്റെ പക്കല്‍ നിന്നും 81,000 രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു. പുലുവാപ്പെട്ടി സ്വദേശി ജ്യോതിമണിയുടെ കാറില്‍ നിന്നാണ് പണം കണ്ടെടുത്തത്. ചായക്കടയ്ക്ക് സമീപം നിർത്തിയിട്ടിരിക്കുന്ന കാറില്‍ വച്ച്‌ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പണം പേരൂർ തഹസീല്‍ദാർ ഓഫീസിലേക്ക് മാറ്റി. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി.

Advertisements

തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനായി വോട്ടർമാർക്ക് ഒരു പൈസ പോലും കൊടുക്കില്ലെന്ന് അണ്ണാമലൈ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് ബിജെപി പ്രവർത്തകനെ പണം വിതരണം ചെയ്യുന്നതിനിടെ പിടികൂടിയത്. ചെന്നൈയില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന കോടിക്കണക്കിന് രൂപയുമായി കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകനെ പിടികൂടിയിരുന്നു. ചെന്നൈയിലെ ബിജെപി സ്ഥാനാര്‍ത്ഥി നൈനാർ നാഗേന്ദ്രന്റെ വിശ്വസ്തനായ ബിജെപി പ്രവര്‍ത്തകന്റെ കയ്യില്‍ നിന്നും 4 കോടി പിടിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.