ന്യൂസ് ഡെസ്ക് : സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി നടത്തിയ യാചക യാത്ര സിനിമയാക്കുന്നു.ഇക്കാര്യം ബോബി ചെമ്മണ്ണൂറാണ് അറിയിച്ചത്. ആടുജീവിതം സംവിധായകന് ബ്ലെസിയുമായി ഇക്കാര്യം ബോബി ചര്‍ച്ച ചെയ്തു. സംവിധായകനില്‍ നിന്ന് അനുകൂല മറുപടിയാണ് ലഭിച്ചത്. നമുക്ക് നോക്കാം എന്നാണ് ബ്ലസി പറഞ്ഞതെന്ന് ബോബി പറയുന്നു.
എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ ബോബി തയ്യാറല്ല. തന്റെ വേഷം ചെയ്യേണ്ട നടന്റെ രൂപം ബോബിയുടെ മനസ്സിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘അബ്ദുള്‍ റഹീമിന്റെ കഥയാണിത്. ഞാന്‍ ചെയ്യാത്ത കുറ്റത്തിന് പൊലീസ് സ്റ്റേഷനില്‍ ഇരുന്നിട്ടുണ്ട്. അതിന്റെ വേദന അറിയാവുന്നതുകൊണ്ടാണ് റഹീമിന്റെ കാര്യത്തില്‍ ഇടപെടാന്‍ കാരണം.അതിലൂടെ രണ്ട് കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്, ഒന്ന് മലയാളികളുടെ ഐക്യവും കൂട്ടായ്മയും. നമ്മുടെ സഹോദരനെ രക്ഷിക്കാന്‍ മലയാളികള്‍ ഒറ്റക്കെട്ടായി നിന്നത് ലോകത്തിനുതന്നെ മാതൃകയാണ്. രണ്ടാമത്തെ കാര്യം, സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം ബോച്ചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ പാവപ്പെട്ടവര്‍ക്ക് സഹായമായി നല്‍കും’,- വാര്‍ത്താസമ്മേളനത്തില്‍ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.18 വര്‍ഷത്തോളമായി സൗദിയിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപയാണ് സമാഹരിച്ചത്. ഇതിനായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ബോബി ചെമ്മണ്ണൂര്‍ യാചക യാത്ര നടത്തിയിരുന്നു.